'ആഹാ..നല്ല രുചി..!'; രാത്രി മോഷണം ലക്ഷ്യമിട്ട് കയറിയത് ഹോട്ടലിൽ; പാത്തും പതുങ്ങിയും കറങ്ങി നടന്നു; ഫ്രിഡ്ജ് തുറന്നതും വിരുതന്റെ പ്ലാൻ മാറി; വിശന്ന് വലഞ്ഞ് വായിൽ കപ്പലോടിയ നിമിഷം; 'ബീഫ് ഫ്രൈ' ചൂടാക്കി കഴിച്ചതും ട്വിസ്റ്റ്; ദൃശ്യങ്ങൾ കണ്ട് ചിരിയടക്കാൻ പറ്റാതെ പോലീസ്!
പാലക്കാട്: നാട്ടിൽ പലതരം മോഷണങ്ങളാണ് നടക്കുന്നത്. കവർച്ച നടത്തി പോലീസ് പൊക്കുന്നതും സാധാരണമാണ്. പക്ഷെ പാലക്കാട് കഴിഞ്ഞ ദിവസം നടന്നത് ഒരു വിചിത്രമായ സംഭവമാണ്. പാതിരാത്രി മോഷണം ലക്ഷ്യമിട്ട് ഹോട്ടലിൽ കയറിയ കള്ളന് മുട്ടൻ പണി. വിരുതൻ ഹോട്ടലിനുള്ളിൽ കയറി ആദ്യം പാത്തും പതുങ്ങിയും കറങ്ങി നടന്നു. ശേഷം ഫ്രിഡ്ജ് തുറന്നതും കഥ മാറി. ഉള്ളിലെ കാഴ്ചകൾ കണ്ട് കള്ളന്റെ വായിൽ കപ്പലോടിയ നിമിഷം. പിന്നാലെ ബീഫ് ചൂടാക്കി കഴിച്ചതാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങൾ അടക്കം പോലീസ് പുറത്തുവിട്ടിട്ടുണ്ട്.
ഹോട്ടലില്‍ മോഷണത്തിന് കയറി അവിടെ ഉണ്ടായിരുന്ന ബീഫ് ചൂടാക്കി കഴിച്ച മോഷ്ടാവ് പിടിയിൽ. തമിഴ്നാട് മാർണ്ഡം സ്വദേശി അനീഷ് എന്ന ശിവകുമാറാണ് പോലീസ് വലയിൽ കുടുങ്ങിയത്. മേയിലാണ് പാലക്കാട് ചന്ദ്രനഗറിലെ ഹോട്ടലിൽ ഇയാള്‍ മോഷണം നടത്തിയത്.ഹോട്ടലിൽ നിന്ന് ഇയാൾ 25,000 രൂപയും മോഷ്ടിച്ചിരുന്നു.
മോഷണത്തിന് പിന്നാലെ ഹോട്ടലിൽ ഉണ്ടായിരുന്ന കോഴിമുട്ടയെടുത്ത് ഓംലറ്റ് ഉണ്ടാക്കി കഴിക്കുകയും ചെയ്തിരുന്നു.ഇതിനിടയില്‍ ഫ്രിഡ്ജ് തുറന്നുനോക്കിയപ്പോള്‍ അതില്‍ ബീഫ് ഫ്രൈ ഇരിക്കുന്നത് കണ്ടു. ഇത് ചൂടാക്കാന്‍ തുടങ്ങുന്ന സമയത്താണ് ഹോട്ടലില്‍ സ്ഥാപിച്ച സിസിടിവി കാമറ കള്ളന്റെ ശ്രദ്ധയില്‍പ്പെട്ടു.ഇതോടെ കള്ളന് അവിടെ നിന്നും ഓടി രക്ഷപ്പെടുകയും ചെയ്തിരുന്നു.
എന്നാല്‍ പോകുന്ന പോക്കില്‍ അവിടെയുണ്ടായിരുന്ന മൊബൈല്‍ ഫോണും ചാര്‍ജറും പണവും അനീഷ് കള്ളന് മോഷ്ടിച്ചിരുന്നു. ഹോട്ടലിന് സമീപത്തെ ക്ഷേത്രത്തിലും അതേദിവസം മോഷണം നടന്നിരുതായും പോലീസ് പറയുന്നു.