വീട്ടുജോലികള്‍ എല്ലാം തന്നെ ചെയ്യണം; പറയുന്ന ജോലി ചെയ്തില്ലെങ്കില്‍ ഭീഷണി; ജോലികള്‍ ചെയ്യതാലും കുറ്റപ്പെടുത്തലുകള്‍ മാത്രം; തന്നെ സഹജീവിയായിപോലും പരിഗണിച്ചിരുന്നില്ല; ഭാര്യയുടെ പീഡനത്തില്‍ മനം നൊന്ത് നവവരന്‍ ജീവനൊടുക്കി; കേസെടുത്ത് പോലീസ്

Update: 2025-03-03 13:39 GMT

ബെംഗളൂരു: ഭാര്യ വീട്ടുജോലികള്‍ ചെയ്യാന്‍ നിര്‍ബന്ധിക്കുന്നു. പറഞ്ഞത് അനുസരിച്ചില്ലെങ്കില്‍ ഗാര്‍ഹിക പീഡനത്തിന് പോലീസില്‍ പരാതിപ്പെടുമെന്ന് ഭാര്യയുടെ ഭീഷണി. ഭാര്യയുടെ പീഡനത്തില്‍ മനം നൊന്ത് നവവരന്‍ ജീവനൊടുക്കി. കര്‍ണാടകയിലാണ് സംഭവം. മരിച്ചത് രാകേഷ്. ബന്ധുക്കള്‍ പരാതി നല്‍കി. പരാതിയില്‍ മേഘയ്ക്കും കുടുംബത്തിനുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

ഇയാളും ഭാര്യയായ മേഘയും മൂന്ന് മാസം മുന്‍പാണ് വിവാഹിതരായത്. കല്യാണത്തിന് ശേഷം നിരന്തരം രാകേഷിനെ നിരന്തരം വീട്ടുജോലികള്‍ ചെയ്യാന്‍ മേഘ നിര്‍ബന്ധിക്കുകമായിരുന്നു. പറയുന്ന ജോലികള്‍ ചെയ്തില്ലെങ്കില്‍ ഭീഷണിയും. ഇക്കാര്യം രാകേഷ് അയാളുടെ കുടുംബത്തോട് പറഞ്ഞിരുന്നു. വീട്ടു ജോലികളെല്ലാം തനിയെ ചെയ്യണം. വീട് വൃത്തിയാക്കാനും പലചരക്ക് സാധനങ്ങള്‍ കൊണ്ട് വരാനും നിര്‍ബന്ധിക്കും. വസ്ത്രങ്ങള്‍ കഴുകലും ഭക്ഷ്യ സാധനങ്ങളും ധാന്യങ്ങളും പൊടിക്കലുമൊക്കെ രാകേഷിന്റെ മാത്രം പണിയായി. പറഞ്ഞതനുസരിച്ചില്ലെങ്കില്‍ താന്‍ ഗാര്‍ഹിക പീഡനത്തിന് പോലീസില്‍ പരാതിപ്പെടും എന്ന് പറഞ്ഞു മേഘ ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയില്‍ കുടുംബം ആരോപിക്കുന്നു.

വീട്ടു ജോലികള്‍ ചെയ്ത് കഴിഞ്ഞാലും മേഘ കുറ്റപ്പെടുത്തല്‍ തുടരുമായിരുന്നു. തന്നെ സഹജീവിയായിപോലും മേഘ പരിഗണിക്കുന്നില്ലെന്ന് രാകേഷ് പലപ്പോഴും പരാതി പറഞ്ഞിരുന്നു. ഭര്‍ത്താവിനെ അദ്ദേഹത്തിന്റെ മാതാപിതാക്കളെ കാണുന്നതില്‍ നിന്നും മേഘ വിലക്കുകയും ചെയ്തിരുന്നു. ഇതോടെ രാകേഷ് മാനസിക സമ്മര്‍ദ്ദം അനുഭവിക്കാന്‍ തുടങ്ങിയെന്നും ഇത് ആത്മഹത്യയിലേക്കു നയിച്ചെന്നുമാണ് പരാതിയില്‍ പറയുന്നത്. രാകേഷിന്റെ കുടുംബത്തിന്റെ പരാതിയില്‍ മേഘക്കും ബന്ധുക്കള്‍ക്കുമെതിരെ ചൗക്ക് പൊലീസ് കേസെടുത്തിട്ടുണ്ട്.

Tags:    

Similar News