യൂണിയൻ ഹൈസ്‌കൂൾ ഫുട്ബോൾ കോച്ചിനെ കാണാനില്ല; അന്വേഷണത്തിൽ പുറത്ത് വന്നത് ഗുരുതര കുറ്റകൃത്യങ്ങൾ; കുട്ടികളുടെ ലൈംഗിക ദുരുപയോഗ ദൃശ്യങ്ങൾ കൈവശം വെച്ചതിന് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് പൊലീസ്; ട്രേവിസ് ടർണർക്കെതിരെയുള്ള ആരോപണങ്ങൾ നിഷേധിച്ച് ഭാര്യ

Update: 2025-11-27 09:33 GMT

വിർജീനിയ: യൂണിയൻ ഹൈസ്‌കൂളിലെ പ്രശസ്ത ഫുട്ബോൾ പരിശീലകനായ ട്രാവിസ് ടർണറെ കാണാതായിട്ട് ദിവസങ്ങളായി. ടീമിന്റെ വിജയക്കുതിപ്പിനിടെയാണ് 46 വയസ്സുകാരനായ കോച്ച് അപ്രത്യക്ഷനായത്. എന്നാൽ, ഇദ്ദേഹത്തെ കാണാതായത് സംബന്ധിച്ച് വിർജീനിയ സ്റ്റേറ്റ് പോലീസ് പുറത്തുവിട്ട വിവരങ്ങൾ കായിക ലോകത്തെയും പ്രാദേശിക സമൂഹത്തെയും ഞെട്ടിച്ചിരിക്കുകയാണ്. നവംബർ 20-നാണ് ടർണറെ അവസാനമായി കണ്ടതെന്നാണ് വിവരം.

ഇയാൾക്കെതിരെയുള്ള ചില ആരോപണങ്ങളിൽ അന്വേഷണത്തിനായി സ്റ്റേറ്റ് പോലീസിന്റെ ഏജന്റുമാർ വീട്ടിലെത്തിയപ്പോൾ ടർണർ അവിടെനിന്ന് രക്ഷപ്പെട്ടതായി ഉദ്യോഗസ്ഥർ അറിയിച്ചു. അറസ്റ്റ് ചെയ്യാനായിരുന്നില്ല, മറിച്ച് ചോദ്യം ചെയ്യാനാണ് പോയതെങ്കിലും ടർണർ പോലീസിന്റെ വരവിന് മുൻപ് ഒളിവിൽ പോവുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണങ്ങൾക്കൊടുവിൽ ടർണർക്കെതിരെ ഗുരുതരമായ ക്രിമിനൽ കുറ്റങ്ങൾ ചുമത്തി പോലീസ് വാറണ്ട് പുറപ്പെടുവിച്ചു.

കുട്ടികളുടെ ലൈംഗിക ദുരുപയോഗ ദൃശ്യങ്ങൾ കൈവശം വെച്ചതിനും, പ്രായപൂർത്തിയാകാത്ത ഒരാളെ കമ്പ്യൂട്ടർ ഉപയോഗിച്ച് പ്രലോഭിപ്പിച്ചു എന്നീ കുറ്റങ്ങളാണ് ഇയാൾക്ക് മേൽ ചുമത്തിയിരിക്കുന്നത് എന്ന് വെർജീനിയയിലെ പൊലീസ് പറയുന്നു. ഇതോടെ ട്രാവിസ് ടർണർ ഇപ്പോൾ ഒളിവിലുള്ള പ്രതിയായി കണക്കാക്കപ്പെടുന്നു. വിർജീനിയ സ്റ്റേറ്റ് പോലീസിന്റെ പ്രധാന ലക്ഷ്യം ഇദ്ദേഹത്തെ സുരക്ഷിതമായി കണ്ടെത്തുക എന്നതാണ്. കോച്ച് ടർണറുടെ നേതൃത്വത്തിൽ യൂണിയൻ ഹൈസ്‌കൂൾ ടീം ഈ സീസണിൽ പരാജയമറിയാതെ മുന്നേറുകയായിരുന്നു. ഇതിനിടെയാണ് ഇയാൾ ഒളിവിൽ പോകുന്നത്.

നിലവിൽ അസിസ്റ്റന്റ് കോച്ച് ജെയ് എഡ്വേർഡ്‌സിന്റെ കീഴിലാണ് ടീം കളിക്കുന്നത്. കോച്ചിന് വേണ്ടി ഡ്രോണുകളും കെ-9 നായകളും ഉൾപ്പെടെയുള്ള വിപുലമായ തിരച്ചിൽ സംഘത്തെ വിന്യസിച്ചിട്ടുണ്ട്. ടർണറുടെ ഭാര്യ ലെസ്ലി ടർണനെതിരായ ആരോപണങ്ങൾ നിഷേധിക്കുകയും ഭർത്താവിനെ എത്രയും പെട്ടെന്ന് സുരക്ഷിതമായി തിരിച്ചുകിട്ടാൻ പ്രാർത്ഥിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട്.

വിർജീനിയയിലെ വൈസ് കൗണ്ടി പബ്ലിക് സ്കൂൾ ഡിസ്ട്രിക്ടിലെ യൂണിയൻ ഹൈസ്കൂളിലെ ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകനും ഹെഡ് ഫുട്ബോൾ പരിശീലകനുമാണ് ടർണർ. ഇയാൾ ചെയ്ത കുറ്റകൃത്യത്തെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്, അതിനാൽ ഇയാളെ അവധിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് എന്നുമാണ് സ്കൂൾ പ്രതികരിച്ചത്. 

Tags:    

Similar News