റാപ്പര്‍ വേടന്റെ കൊച്ചിയിലെ ഫ്‌ലാറ്റില്‍ നിന്ന് കഞ്ചാവ് പിടികൂടി; ഡാന്‍സാഫ് സംഘത്തിന്റെ പരിശോധനയില്‍ കണ്ടെത്തിയത് അഞ്ച് ഗ്രാം കഞ്ചാവ്; പോലീസ് നടപടികള്‍ പുരോഗമിക്കുന്നു; വേടന്റെ അറസ്റ്റ് രേഖപ്പെടുത്തും; മലയാള സിനിമയിലെ സംവിധായകര്‍ക്ക് പുറമേ പിന്നണി ഗായകനും കഞ്ചാവ് കേസില്‍ കുടുങ്ങി

റാപ്പര്‍ വേടന്റെ കൊച്ചിയിലെ ഫ്‌ലാറ്റില്‍ നിന്ന് കഞ്ചാവ് പിടികൂടി

Update: 2025-04-28 07:35 GMT

കൊച്ചി: റാപ്പര്‍ വേടന്റെ കൊച്ചിയിലെ ഫ്ളാറ്റില്‍ നിന്ന് കഞ്ചാവ് പിടികൂടി. അഞ്ച് ഗ്രാം കഞ്ചാവാണ് ഇയാളുടെ ഫ്‌ളാറ്റില്‍ നിന്ന് കണ്ടെത്തിയതായാണ് വിവരം. ഹില്‍ പാലസ് പോലീസാണ് കഞ്ചാവ് പിടികൂടിയത്. തിങ്കളാഴ്ച രാവിലെ പത്തോടെ ആണ് പോലീസ് സ്ഥലത്തെത്തിയത്. ഫ്‌ലാറ്റില്‍ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഡാന്‍സഫ് സംഘം എത്തിയത്.

9 പേരടങ്ങുന്ന സംഘമാണ് ആണ് റാപ്പര്‍ വേടന്റെ ഫ്‌ലാറ്റിലുണ്ടായിരുന്നത്. ഹിരണ്‍ ദാസ് എന്നാണ് വേടന്റെ പേര്‌. യുവതലമുറയിലെ സ്വതന്ത്ര സംഗീതത്തില്‍ ശ്രദ്ധേയനാണ് റാപ്പര്‍ വേടന്‍. 'ദ് വോയ്‌സ് ഓഫ് വോയ്‌സ്ലെസ്' എന്ന ആല്‍ബത്തിലൂടെയാണ് വേടന്‍ ശ്രദ്ധേയനായത്. വിയര്‍പ്പ് തുന്നിയിട്ട കുപ്പായം വരികള്‍ വേടന്റെ ആണ്. വേടന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. തൃപ്പൂണിത്തുറ പൊലീസ് തുടര്‍നടപടിയെടുക്കും.

പ്രോഗ്രാമിന്റെ ആലോചന എന്ന പേരിലാണ് വേടനും സംഘവും ഫ്‌ലാറ്റില്‍ ഒത്തുകൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സംസ്ഥാനത്ത് എക്‌സൈസിന്റെ ലഹരിവേട്ട തുടരുകയാണ്. കഴിഞ്ഞ ദിവസം കൊച്ചി മറൈന്‍ ഡ്രൈവിലെ ഫ്‌ളാറ്റില്‍ നിന്നും ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകരായ ഖാലിദ് റഹ്‌മാനും അഷ്‌റഫ് ഹംസയും പിടിയിലായിരുന്നു. ഛായാഗ്രഹകന്‍ സമീര്‍ താഹിറിന്റെ ഫ്ളാറ്റില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പിന്നീട് വിട്ടയച്ചു.

1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് ഇവരുടെ കൈവശമുണ്ടായിരുന്നത്. ഇന്നലെ രാത്രി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് സംഘം പരിശോധന നടത്തിയത്. വേടനെ കസ്റ്റഡിയല്‍ എടുത്തിട്ടുണ്ടെങ്കിലും വൈകാതെ ജാമ്യം നല്‍കി വിട്ടയച്ചേക്കും.

Tags:    

Similar News