വിമാനം ലാൻഡ് ചെയ്തതും ടെൻഷൻ; വെപ്രാളം പിടിച്ച് നടത്തം; മുഖത്ത് നല്ല കള്ളലക്ഷണം; അസാധാരണ പ്രവർത്തികൾ ശ്രദ്ധിച്ച കസ്റ്റംസ് പിടിച്ചുനിർത്തി പരിശോധിച്ചു; ബാഗ് തുറന്നതും ആളുകൾ കുതറിമാറി; കണ്ടത് ഇഴഞ്ഞു നീങ്ങുന്ന അതിഥികളെ; കൂടെ മറ്റൊരു വസ്തുവും!

Update: 2025-06-02 10:12 GMT

ബാങ്കോക്ക്: വിമാനം ലാൻഡ് ചെയ്തതും സ്വഭാവത്തിൽ മാറ്റം. മുഖത്ത് നല്ല കള്ളലക്ഷണവും വെപ്രാളം പിടിച്ച ആ നടത്തവും എല്ലാം കസ്റ്റംസ് ശ്രദ്ധിച്ചു നിന്നു. പിന്നാലെ നടന്ന പരിശോധനയിൽ എയർപോർട്ട് അധികൃതർ അടക്കം ഞെട്ടി. പരിശോധനയുടെ ഭാഗമായി ബാഗ്‌ തുറന്നതും ആളുകൾ കുതറിമാറി. ഉള്ളിലൂടെ ഇഴഞ്ഞ് നീങ്ങുന്ന അതിഥികളെ കണ്ട് കസ്റ്റംസ് അടക്കം ഞെട്ടുകയായിരുന്നു. മുംബൈ വിമാനത്താവളത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.

മുംബൈ വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനയിലാണ് ഡസൻ കണക്കിന് വിഷപ്പാമ്പുകളെ പിടിച്ചെടുത്തത്. അതും വലിയ അപകടകാരിയായ പലയിനം അണലികളെ. തായ്‌ലൻഡിൽ നിന്ന് മുംബൈയിലേക്ക് പറന്ന യാത്രക്കാരന്‍റെ ബാഗേജില്‍ നിന്നാണ് വിഷപ്പാമ്പുകളെയടക്കം പിടിച്ചെടുത്തത്. 44 ഇന്തോനേഷ്യൻ പിറ്റ് വൈപ്പറുകളെ ചെക്ക്-ഇന്‍ ബാഗേജില്‍ ഒളിപ്പിച്ച നിലയിലാണ് പിടികൂടിയതെന്ന് മുംബൈ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പ്രസ്താവനയില്‍ പറഞ്ഞു.

തായ്‌ലൻഡിൽ നിന്നെത്തിയ ഇന്ത്യക്കാരനില്‍ നിന്നാണ് ഇവരെ പിടിച്ചെടുത്തത്. ഇതിന് പുറമെ മൂന്ന് സ്പൈഡര്‍ ടെയില്‍ഡ് ഹോൻഡ് വൈപ്പറുകളെയും ഇയാളുടെ ബാഗേജില്‍ കണ്ടെത്തി. ഇവയും വിഷമുള്ള പാമ്പുകളാണ്. അഞ്ച് ഏഷ്യൻ ഇല ആമകളെയും ഇയാള്‍ കടത്തി കൊണ്ട് വന്നിരുന്നു.

ഇവയെ എല്ലാം പിടിച്ചെടുത്തതായി കസ്റ്റംസ് അറിയിച്ചു. പിടികബടിയ പാമ്പുകളുടെയും ആമകളുടെയും ചിത്രങ്ങള്‍ കസ്റ്റംസ് പങ്കുവെച്ചിട്ടുണ്ട്. മുംബൈ വിമാനത്താവളത്തില്‍ പാമ്പുകളെ പിടികൂടുന്നത് അസാധാരണ സംഭവമാണ്. ഫെബ്രുവരിയില്‍ മുംബൈ കസ്റ്റംസ് ഇന്തോനേഷ്യ, മലേഷ്യ, തായ്‌ലൻഡ് വനങ്ങളിൽ വംശനാശഭീഷണി നേരിടുന്ന സിയാമംഗ് ഗിബ്ബണുകളെ പിടികൂടിയിരുന്നു.സംഭവത്തെ തുടർന്ന് എയർപോർട്ടിൽ പരിശോധനകൾ കർശനമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Tags:    

Similar News