ലോറി ഡ്രൈവറായ ഭര്‍ത്താവ് നിരന്തരം ദൂരയാത്രയില്‍; രഹസ്യ കാമുകനെ അര്‍ധരാത്രി വിളിച്ചുവരുത്തും; മക്കളെ മറ്റൊരു മുറിയിലാക്കും; ഒടുവില്‍ ഒളിച്ചോട്ടവും; മകളുടെ ഭര്‍തൃപിതാവിനൊപ്പം കാണാതായ 43കാരിക്കായി അന്വേഷണം

മകളുടെ ഭര്‍തൃപിതാവിനൊപ്പം കാണാതായ 43കാരിക്കായി അന്വേഷണം

Update: 2025-04-19 10:11 GMT

ലക്നൗ: മകളുടെ ഭര്‍തൃപിതാവിനൊപ്പം 43കാരിയായ ഭാര്യ ഒളിച്ചോടിയെന്ന പരാതിയുമായി ഭര്‍ത്താവ് രംഗത്ത്. ഉത്തര്‍പ്രദേശിലെ ബഡാന്‍ സ്വദേശിയായ മമ്ത എന്ന സ്ത്രീയാണ് മകളുടെ ഭര്‍തൃപിതാവായ ഷൈലേന്ദ്ര (46) എന്ന ബില്ലുവിനൊപ്പം ഒളിച്ചോടിയത്. വീട്ടിലുണ്ടായിരുന്ന പണവും സ്വര്‍ണവുമായാണ് മമ്ത കടന്നുകളഞ്ഞതെന്ന് ഭര്‍ത്താവ് സുനില്‍ കുമാര്‍ പരാതിയില്‍ പറയുന്നു.

മമ്തയ്ക്ക് നാല് മക്കളുണ്ട്. അതില്‍ ഒരു മകളെ 2022ല്‍ വിവാഹം കഴിപ്പിച്ചിരുന്നു. ഈ മകളുടെ ഭര്‍ത്താവിന്റെ പിതാവാണ് ഷൈലേന്ദ്ര. ലോറി ഡ്രൈവറായ സുനില്‍ മാസത്തില്‍ ഒന്നോ രണ്ടോ തവണ മാത്രമാണ് വീട്ടില്‍ വരാറുള്ളത്. പലപ്പോഴും സുനില്‍ കുമാര്‍ ദൂരെയാത്രകള്‍ക്ക് പോകുമ്പോഴെല്ലാം ഷൈലേന്ദ്രയെ ഇവര്‍ വീട്ടിലേക്ക് വിളിച്ചുവരുത്താറുണ്ട്. ഇയാള്‍ വരുമ്പോഴെല്ലാം തങ്ങളോട് മറ്റൊരു മുറിയില്‍ പോയിരിക്കാന്‍ അമ്മ ആവശ്യപ്പെടാറുണ്ടെന്ന് മമ്തയുടെ മകന്‍ പറഞ്ഞു.

മാസത്തില്‍ ഒന്നോ രണ്ടോ തവണ മാത്രമാണ് താന്‍ വീട്ടിലേക്ക് വന്നിരുന്നതെന്ന് മമ്തയുടെ ഭര്‍ത്താവായ സുനില്‍ കുമാര്‍ പറഞ്ഞു. ലോറിയില്‍ പോകുമ്പോള്‍ വീട്ടില്‍ കൃത്യമായി എത്താന്‍ കഴിഞ്ഞില്ലെങ്കിലും പണം അയച്ചു നല്‍കുമായിരുന്നു.

'വീട്ടിലെ ചെലവ് നോക്കാനായാണ് പലപ്പോഴും ദൂരെയാത്രകള്‍ ചെയ്തിരുന്നത്. വീട്ടിലെത്തിയില്ലെങ്കിലും ആവശ്യമുള്ള പണം കൃത്യമായി വീട്ടില്‍ അയക്കുന്നുണ്ടായിരുന്നു. ഞാന്‍ ഇല്ലാത്ത സമയങ്ങളില്‍ ഭാര്യ ഷൈലേന്ദ്രയെ വിളിച്ചുവരുത്തുന്ന കാര്യം അറിഞ്ഞിരുന്നില്ല', സുനില്‍ കുമാര്‍ പറഞ്ഞു.

പതിവായി രാത്രിയെത്തുന്ന ഷൈലേന്ദ്ര നേരം പുലരുമ്പോള്‍ മടങ്ങിപ്പോകുന്നത് കാണാമായിരുന്നു എന്ന് അയല്‍വാസിയായ അവദേശ് കുമാര്‍ പറഞ്ഞു. ബന്ധുക്കളായതിനാല്‍ സംശയം തോന്നിയിരുന്നില്ലെന്നും അവദേശ് പറഞ്ഞു. സംഭവത്തില്‍ സുനില്‍കുമാര്‍ പൊലീസില്‍ പരാതി നല്‍കി. കാണാതായവര്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.

Tags:    

Similar News