'എന്തൊക്കെയാടാ ഇവിടെ നടക്കുന്നെ..': ഭർത്താവിനെ നൈസായിട്ട് കറക്കിയെടുത്തു; 'വൃക്ക' നിർബന്ധിച്ച് വിൽപ്പിച്ചു; വശത്താക്കിയത് ദാരിദ്ര്യം പറഞ്ഞ്; ചേട്ടാ..ഞാൻ ഇല്ലേ കൂടെയെന്നും ആശ്വാസവാക്ക്; രണ്ടിന്റെയന്ന് ഫേസ്ബുക്ക് കാമുകനോടൊപ്പം ഒളിച്ചോടി ഭാര്യ; തലയിൽ കൈവച്ച് വീട്ടുകാർ; പാവപ്പെട്ടവന്റെ 'കിഡ്നി' വരെ പോയ കഥ ഇങ്ങനെ!
കൊൽക്കത്ത: ഭർത്താവിനെ ആശ്വാസവാക്കുകളാൽ തഴുകിയെടുത്ത്. വീട്ടിലെ ദാരിദ്ര്യം വരെ പറഞ്ഞ് സ്വന്തം ഭാര്യ ഭർത്താവിന്റെ 'വൃക്ക' നിർബന്ധിച്ച് വിൽപ്പിച്ചു. ശേഷം അതിൽനിന്നും കിട്ടിയ പണം വെച്ച് കാമുകനോടൊപ്പം ഒളിച്ചോടി ഭാര്യ. പശ്ചിമ ബംഗാളിലാണ് ഏവരെയും ഞെട്ടിപ്പിച്ച സംഭവം നടന്നത്. കഥ ഇങ്ങനെ.
പശ്ചിമ ബംഗാളിലെ ഒരു സ്ത്രീ തന്റെ ഭർത്താവിന്റെ വൃക്ക നിർബന്ധിച്ച് വിൽപ്പിച്ച ശേഷം കിട്ടിയ രൂപയുമായി കാമുകനൊപ്പം ഒളിച്ചോടി. ഹൗറ ജില്ലയിലെ സംക്രയിലിൽ ആണ് സഭവം. ഭർത്താവിന്റെ വൃക്ക 10 ലക്ഷം രൂപയ്ക്ക് വിൽക്കാനാണ് യുവതി സമ്മർദ്ദം ചെലുത്തിയത്. മകളുടെ വിദ്യാഭ്യാസത്തിനും വിവാഹത്തിനും മറ്റ് സാമ്പത്തിക ബുദ്ധിമുട്ടുകളും ചൂണ്ടിക്കാട്ടിയാണ് യുവതി ഭർത്താവിനെക്കൊണ്ട് 'കിഡ്നി' വിൽപ്പിച്ചത്.
ഭാര്യയുടെ നിർബന്ധം കാട്ടിയപ്പോൾ യുവാവ് വഴങ്ങുകയായിരുന്നു. ഒരു വർഷം നീണ്ട തിരച്ചിലിനുശേഷം, മൂന്ന് മാസം മുമ്പാണ് കിഡ്നി വിൽക്കുന്നതിനായി ആവശ്യമുള്ളൊരാളെ കണ്ടെത്തിയത്. തന്റെ വൃക്ക വിൽക്കുന്നതിലൂടെ, കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമെന്ന് അദ്ദേഹം വിശ്വസിച്ചു. അത് അവരുടെ ദാരിദ്ര്യം കുറച്ചൊക്കെ ലഘൂകരിക്കുമെന്നും ഭാവിയിൽ മകളുടെ വിവാഹം എളുപ്പമാക്കുമെന്നും അയാൾ കരുതി. എന്നാൽ ഈ തീരുമാനത്തിന് പിന്നിൽ ഭാര്യയ്ക്ക് ഗൂഢലക്ഷ്യങ്ങളുണ്ടെന്ന് അയാൾക്ക് മനസിലായില്ല യഥാർത്ഥ കാര്യം.
വൃക്ക വിറ്റ് തന്റെ കുടുംബത്തിന്റെ സ്ഥിതി മെച്ചപ്പെടുത്താൻ യുവാവ് ശ്രമിക്കുമ്പോൾ, ഭാര്യ ബാരക്പൂരിലെ സുഭാഷ് കോളനിയിൽ താമസിക്കുന്ന രവി ദാസ് എന്ന വ്യക്തിയുമായി ഫേസ്ബുക്ക് വഴി പ്രണയിക്കുകയായിരുന്നു. പെയിന്റിംഗ് ജോലിക്കാരനാണ് രവി ദാസ്. പണവുമായി ഇരുവരും കടന്നു കളയുകയും ബാരക്പൂരിൽ താമസമാക്കുകയും ചെയ്തു. ഇതോടെ ഭർത്താവ് പൊലീസിൽ പരാതിപ്പെട്ടു.
ഭാര്യ കാമുകനുമായി താമസം തുടങ്ങയതറിഞ്ഞ ഭർത്താവ് തങ്ങളുടെ 10 വയസ്സുള്ള മകളേയും കൊണ്ട് അവിടെ ചെന്നു. എന്നാൽ അവർ വാതിൽ തുറക്കാൻ വിസമ്മതിച്ചു. പിന്നീട് വാതിൽ തുറന്ന ഉടനെ പറഞ്ഞു: “നിങ്ങൾ ചെയ്യേണ്ടത് ചെയ്യ്തോളൂ എന്നും ഞാൻ വിവാഹമോചന കത്ത് അയയ്ക്കും” എന്നും.
അതേസമയം 1994-ൽ ഇന്ത്യയിൽ മനുഷ്യാവയവങ്ങളുടെ വ്യാപാരം നിരോധിച്ചു. എന്നാൽ, അവയവദാന ദാതാക്കളുടെ കുറവും അവയവദാന ദാതാക്കൾ, ഡോക്ടർമാർ, മാറ്റിവയ്ക്കലിനായി കാത്തിരിക്കുന്ന രോഗികൾ എന്നിവരുടെ ഒത്തുകളിയും കാരണം അവയവ വിൽപ്പന തുടരുകയാണെന്ന് ട്രാൻസ്പ്ലാൻറേഷൻ സർജന്മാർ വ്യക്തമാക്കുന്നു. സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ അടക്കം വൈറലാണ്. പാവം ഭർത്താവെന്നാണ് എല്ലാവരും പറയുന്നത്.