'അമ്മാ ഞാന്‍ മരിക്കാന്‍ പോകുന്നു; എല്ലാത്തിനും കാരണം എന്റെ ടെലഗ്രാമില്‍ നോക്കിയാല്‍ കാണാം; എന്റെ മക്കളെ നോക്കണം; ഞാന്‍ മാത്രമാണ് എല്ലാത്തിനും ഉത്തരവാദി'; പരിശോധനയില്‍ കണ്ടത് നാലര ലക്ഷം രൂപയുടെ ദുരൂഹ ഓണ്‍ലൈന്‍ ഇടപാടുകള്‍; തട്ടിപ്പില്‍ കുരുങ്ങി കാണാതായ യുവതിയെ കണ്ടെത്തി
തട്ടിപ്പില്‍ കുരുങ്ങി കാണാതായ യുവതിയെ കണ്ടെത്തി
തിരുവനന്തപുരം: ഓണ്‍ലൈന്‍ തട്ടിപ്പില്‍ കുരുങ്ങി നാലരലക്ഷം രൂപയോളം നഷ്ടമായതിനെ തുടര്‍ന്ന് കാണാതായ യുവതിയെ തിരച്ചിലിന് ഒടുവില്‍ കണ്ടെത്തി. കിളിമാനൂര്‍ സ്വദേശി പാര്‍വതിയെ തമ്പാനൂര്‍ റെയില്‍വേ പൊലീസാണ് കണ്ടെത്തിയത്. റെയില്‍വേ സ്റ്റേഷനില്‍ നില്‍ക്കവേ സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് തിരിച്ചറിഞ്ഞത്.
സ്വകാര്യ ആശുപത്രിയില്‍ ഫിസിയോ തെറാപ്പിക്കെന്ന് പറഞ്ഞാണ് ഇന്നലെ രാവിലെ വീട്ടില്‍ നിന്നും ഇറങ്ങിയത്. പിന്നാലെ പാര്‍വതിയുടെ മുറിയില്‍ നിന്നും കുറിപ്പ് കണ്ടെത്തിയിരുന്നു. പണം നഷ്ടപ്പെട്ടെന്നും, പിടിച്ച് നില്‍ക്കാന്‍ വഴിയില്ലെന്നും ഞാന്‍ മാത്രമാണ് എല്ലാത്തിനും ഉത്തരവാദിയെന്നും കത്തിലുണ്ട്. പാര്‍വതിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. യുവതിയുടെ ടെലിഗ്രാം പരിശോധിച്ചതില്‍ നിന്നും നാലര ലക്ഷം രൂപ വിവിധ അകൗണ്ടുകളിലേക്ക് അയച്ചതിന്റെ രേഖകള്‍ കണ്ടെത്തി.
അമ്മാ ഞാന്‍ മരിക്കാന്‍ പോകുന്നു. എല്ലാത്തിനും കാരണം എന്റെ ടെലഗ്രാമില്‍ നോക്കിയാല്‍ കാണാം. എന്റെ മക്കളെ നോക്കണം. ഞാന്‍ മാത്രമാണ് എല്ലാത്തിനും ഉത്തരവാദി എന്നെല്ലാമാണ് കുറിപ്പില്‍ പറയുന്നത്. പാര്‍വതിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് കേസെടുത്തു അന്വേഷണം നടത്തിയിരുന്നു. ഇതിനിടെയാണ് യുവതിയെ റെയില്‍വേ സ്റ്റേഷനില്‍ നിന്നും കണ്ടെത്തിയത്. ദുരൂഹ ഓണ്‍ലൈന്‍ ഇടപാടുകളാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. പൊലീസ് അന്വേഷണത്തിലും സാമ്പത്തിക ഇടപാടുകള്‍ സ്ഥിരീകരിച്ചു.
ഇന്നലെ പാര്‍വതി കിളിമാനൂരിലെ ധനകാര്യ സ്ഥാപനത്തില്‍ നിന്നും സ്വര്‍ണ്ണാഭരണങ്ങള്‍ പണയപ്പെടുത്തി 4,80,000 രൂപ വാങ്ങി. ഇതില്‍ 2,92,000 രൂപ ആദിക് നലാഗി എന്നയാളുടെ ഉത്തരേന്ത്യന്‍ അകൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു. സമാനമായി ഗൂഗിള്‍ പേ വഴി 1,50,000 രൂപ പലപ്പോഴായി ട്രാന്‍സ്ഫര്‍ ചെയ്തതിന്റെ രേഖകളും യുവതിയുടെ ഫോണില്‍ നിന്നും കണ്ടെത്തി. യുവതിക്കായി വ്യാപക തിരച്ചില്‍ ആരംഭിച്ചു. തിരുവനന്തപുരം റൂറല്‍ പൊലീസ് പാര്‍വതിക്ക് 9 ഉം 4 ഉം വയസുള്ള രണ്ടു കുട്ടികളുണ്ട്.