ശബരിമല 'സുവര്‍ണാവസരം' വിവാദ പ്രസംഗം: പി എസ് ശ്രീധരന്‍ പിള്ളയ്ക്ക് എതിരായ കേസ് റദ്ദാക്കി ഹൈക്കോടതി; വിവാദ പ്രസംഗം ആറുവര്‍ഷം മുമ്പ് യുവമോര്‍ച്ച യോഗത്തില്‍

പി എസ് ശ്രീധരന്‍ പിള്ളയ്ക്ക് എതിരായ കേസ് റദ്ദാക്കി ഹൈക്കോടതി

Update: 2024-11-21 10:43 GMT

കൊച്ചി : ശബരിമലയുമായി ബന്ധപ്പെട്ട വിവാദ പ്രസംഗത്തില്‍ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനും ഗോവ ഗവര്‍ണറുമായ പി.എസ്.ശ്രീധരന്‍പിള്ളക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ടുള്ള ശ്രീധരന്‍ പിള്ളയുടെ ഹര്‍ജിയിലാണ് ഉത്തരവ്. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിവാദ പ്രസംഗത്തിന്മേലായിരുന്നു പൊലീസ് കേസെടുത്തത്. കോഴിക്കോട് കസബ പൊലീസാണ് കേസെടുത്തിരുന്നത്.

2018 നവംബറില്‍ കോഴിക്കോട്ട് നടന്ന യുവമോര്‍ച്ച യോഗത്തിലെ ശ്രീധരന്‍പിള്ളയുടെ പ്രസംഗത്തിന്റെ ശബ്ദരേഖ ചോര്‍ന്ന് മാധ്യമങ്ങള്‍ക്ക് ലഭച്ചത് ഏറെ വിവാദമായിരുന്നു.

പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങള്‍

'ഇപ്പോള്‍ നമ്മളെ സംബന്ധിച്ചിടത്തോളം ഒരു ഗോള്‍ഡന്‍ ഓപ്പര്‍ച്യൂണിറ്റി ആണ്. ശബരിമല ഒരു സമസ്യ ആണ്. ആ സമസ്യ എങ്ങനെ പൂരിപ്പിക്കാന്‍ സാധിക്കുമെന്നുള്ളത് സംബന്ധിച്ച്...നമുക്കൊരു വര വരച്ചാല്‍ വരയിലൂടെ അത് കൊണ്ടുപോകാന്‍ സാധിക്കില്ല. നമ്മുടെ കയ്യിലല്ല കാര്യങ്ങളുള്ളത്. നമ്മള്‍ ഒരു അജണ്ട മുന്നോട്ടുവച്ചു. ആ അജണ്ടയ്ക്ക് പിന്നില്‍ ഓരോരുത്തരായി അടിയറവ് പറഞ്ഞുകൊണ്ട് രംഗം കാലിയാക്കുമ്പോള്‍ അവസാനം അവശേഷിക്കുന്നത് നമ്മളും നമ്മളുടെ എതിരാളികളായ ഇന്നത്തെ ഭരണകൂടവും അവരുടെ പാര്‍ട്ടികളുമാണെന്ന് ഞാന്‍ കരുതുകയാണ്'.


Tags:    

Similar News