ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ കാര്‍ അപകടത്തില്‍ പെട്ടു; തൃശൂര്‍ - കുന്നംകുളം റോഡില്‍ മുണ്ടൂരില്‍ വച്ച് വലിയ കുഴിയില്‍ വീണു; മുന്‍വശത്തെ ടയര്‍ പൊട്ടി; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ കാര്‍ അപകടത്തില്‍ പെട്ടു;

Update: 2024-09-28 10:18 GMT

തൃശൂര്‍: കേരള ഹൈക്കോടതി ജജ്ഡി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ കാര്‍ തൃശൂര്‍ - കുന്നംകുളം റോഡില്‍ മുണ്ടൂരില്‍ വലിയ കുഴിയില്‍ വീണ് അപകടത്തില്‍ പെട്ടു. കാറിന്റെ മുന്‍വശത്തെ ഇടതുഭാഗത്തെ ടയര്‍ പൊട്ടി. തലനാരിഴയ്ക്കാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. റോഡിന്റെ അവസ്ഥ തീര്‍ത്തും പരിതാപകരമെന്ന് നേരത്തെ തന്നെ പരാതികള്‍ ഉയര്‍ന്നിരുന്നു.










കോഴിക്കോട് എ ഒ ഐ കോഴിക്കോട് ചാപ്റ്റര്‍ സംഘടിപ്പിച്ച കെന്റ്‌കോണ്‍ 2024 പരിപാടിയില്‍ പങ്കെടുത്ത് മടങ്ങി വരവേയാണ് അപകടം.



ശനിയാഴ്ച ഉച്ചക്ക് 2.30 ഓടെയായിരുന്നു അപകടം. പേരാമംഗലം പോലീസെത്തി വാഹനത്തിന്റെ ടയര്‍മാറ്റി. ടയര്‍ ശരിയാക്കിയ ശേഷം അദ്ദേഹം കൊച്ചിയിലേക്ക് യാത്ര തിരിച്ചു.

തൃശൂര്‍-കുന്നംകുളം ബൈപ്പാസ് റോഡ് തകര്‍ന്ന് ശോചനീയാവസ്ഥയിലാണ്. ഇതിനെതിരേ നേരത്തെ ജനങ്ങളുടെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് നിലവില്‍ റോഡിന്റെ ചില ഭാഗങ്ങളില്‍ മാത്രം അറ്റകുറ്റപ്പണി നടത്തിയിട്ടുണ്ട്.


Tags:    

Similar News