ആറ്റുകാല്‍ ഉത്സവത്തിന് ഇന്ന് തുടക്കമാകും; പൊങ്കാല 13ന്
NEWS
By : സ്വന്തം ലേഖകൻ
Update: 2025-03-05 01:30 GMT
തിരുവനന്തപുരം: ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തിനു ഇന്നു തുടക്കമാകും. ഇന്നു രാവിലെ 10ന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ 10 ദിവസത്തെ ഉത്സവം ആരംഭിക്കും. 13ന് ആണ് ആറ്റുകാല്‍ പൊങ്കാല. ഉത്സവത്തിന് വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വിവിധ ദേശങ്ങളില്‍ നിന്നും അലങ്കരിച്ച വിളക്കുകെട്ടുകളും ഇന്നു മുതല്‍ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കും. പൊങ്കാല ദിവസം കെഎസ്ആര്‍ടിസി 700 സര്‍വീസുകള്‍ നടത്തും.