തിരുവനന്തപുരത്ത് കരാറുകാരന്റെ കയ്യിൽ നിന്നും നോക്കുകൂലിയായി വാങ്ങിയത് 15,000 രൂപ; മന്ത്രിക്ക് ലഭിച്ച പരാതിയിൽ നടപടി; 10 പേർക്ക് സസ്പെൻഷൻ
By : സ്വന്തം ലേഖകൻ
Update: 2024-10-25 12:18 GMT
തിരുവനന്തപുരം: നോക്കുകൂലി വാങ്ങിയെന്ന കരാറുകാരന്റെ പരാതിയിൽ കയറ്റിറക്ക് തൊഴിലാളികൾക്കെതിരെ നടപടി. മന്ത്രി വി.ശിവൻകുട്ടിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ സ്റ്റാച്യു -കന്റോണ്‍മെന്റ് പരിധിയിലെ യൂണിയനിൽപ്പെട്ട 10 പേരെയാണ് സസ്പെൻഡ് ചെയ്തത്.
സെൻട്രൽ സ്റ്റേഡിയത്തിൽ കൊണ്ടുവന്ന സാധനങ്ങള്‍ ലോറിയിൽ നിന്നും ഇറക്കാതെ കരാറുകാരൻനിന്നും 15,000 രൂപ നോക്കു കൂലി വാങ്ങിയിരുന്നു. തുടർന്ന് കരാറുകാരൻ മന്ത്രി വി.ശിവൻകുട്ടിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തൊഴിൽ വകുപ്പ് ജീവനക്കാർ സ്ഥലത്തെത്തി അന്വേഷണം നടത്തി. ശേഷം തൊഴിലാളികൾ നോക്കൂകൂലി വാങ്ങിയെന്ന് വ്യക്തമാതോടെയാണ് നടപടിക്ക് മന്ത്രി നിർദ്ദേശം നൽകിയത്.