കോഴിക്കോട് ഒബ്‌സര്‍വേഷന്‍ ഹോമില്‍ മുറിയില്‍ ഒറ്റക്ക് താമസിപ്പിച്ച 17കാരന്‍ തൂങ്ങിമരിച്ച നിലയില്‍; മരിച്ചത് കണ്ണൂര്‍ സ്വദേശി

കോഴിക്കോട് ഒബ്‌സര്‍വേഷന്‍ ഹോമില്‍ മുറിയില്‍ ഒറ്റക്ക് താമസിപ്പിച്ച 17കാരന്‍ തൂങ്ങിമരിച്ച നിലയില്‍

Update: 2025-04-14 03:20 GMT

വെള്ളിമാട് കുന്ന്: സാമൂഹിക ക്ഷേമ നീതി വകുപ്പിന് കീഴിലെ ഒബ്‌സര്‍വേഷന്‍ ഹോമില്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടി തൂങ്ങി മരിച്ചനിലയില്‍. കണ്ണൂര്‍ സ്വദേശിയായ 17കാരനെയാണ് ഞായറാഴ്ച വൈകീട്ട് നാലുമണിയോടെ മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

മുമ്പും വിചാരണവേളയില്‍ ഇവിടെ എത്തിയ കുട്ടിയെ തൃശൂരിലേക്ക് മാറ്റിയിരുന്നതായി ചേവായൂര്‍ പൊലീസ് പറഞ്ഞു. അതിനുശേഷം മറ്റൊരു കേസില്‍ ഈ മാസം അഞ്ചിനാണ് ജുവനൈല്‍ ഹോമില്‍ വീണ്ടും എത്തിയത്.

കുറ്റകൃത്യത്തിന്റെ സ്വഭാവംമൂലം ഒറ്റക്കായിരുന്നു കുട്ടിയെ മുറിയില്‍ താമസിപ്പിച്ചത്. നാലുമണിവരെ ജീവനക്കാര്‍ കണ്ടിരുന്നുവെന്നാണ് പൊലീസിനോട് അധികൃതര്‍ പറഞ്ഞത്.

ചേവായൂര്‍ പൊലീസ് സ്ഥലത്തെത്തി മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ച ആര്‍.ഡി.ഒയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കും. ഞായറാഴ്ചയായതിനാല്‍ പകല്‍ വേണ്ടത്ര ജീവനക്കാര്‍ ഉണ്ടായിരുന്നില്ലെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.

Tags:    

Similar News