'അതി ദാരുണം..'; മുത്തശ്ശി വിറകുവെട്ടുന്നതിനിടെ വൻ അബദ്ധം; മുന്നിലൂടെ ഓടി കളിച്ച കുട്ടിയുടെ തലയ്ക്ക് വെട്ടേറ്റു; കണ്ണൂരിൽ ഒന്നര വയസ്സുകാരന് ദാരുണാന്ത്യം; കണ്ണീരോടെ ഉറ്റവർ!

Update: 2025-04-23 16:52 GMT

കണ്ണൂർ: അമ്മൂമ്മ വിറകുവെട്ടുന്നതിനിടെ കുട്ടിയുടെ തലയ്ക്ക് അറിയാതെ വെട്ടേറ്റ് ദാരുണാന്ത്യം. കണ്ണൂരിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. വെറും ഒന്നര വയസ്സ് പ്രായമുള്ള കുട്ടിയാണ് മരിച്ചത്. കണ്ണൂർ ജില്ലയിലെ ആലക്കോട് കോളനിയിലെ ദയാൽ എന്ന കുട്ടിയാണ് മരിച്ചത്. ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു സംഭവം നടന്നത്.

അമ്മൂമ്മ വിജയമ്മ വാക്കത്തി ഉപയോഗിച്ച് വിറകുവെട്ടുന്ന സമയത്ത് കളിക്കുകയായിരുന്നു കുട്ടി. പെട്ടെന്ന് അമ്മൂമ്മയുടെ മുന്നിലൂടെ ഓടിയ കുട്ടിയുടെ തലയ്ക്ക് വെട്ടേറ്റു. വിജയമ്മയ്ക്ക് കണ്ണിന് ചെറിയ മങ്ങലുണ്ടായിരുന്നു എന്നാണ് വിവരം. കുട്ടി ഓടുന്നത് വിജയമ്മ കണ്ടില്ല. ആലക്കോട് ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിൻ്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ഇൻക്വസ്റ്റിനും പോസ്റ്റ്‌മോർട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്ന് അറിയിച്ചു.

Tags:    

Similar News