വീട്ടില്‍ അതിക്രമിച്ചുകയറി പതിനാറുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 32 വര്‍ഷം കഠിനതടവും പിഴയും

വീട്ടില്‍ അതിക്രമിച്ചുകയറി പതിനാറുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 32 വര്‍ഷം കഠിനതടവും പിഴയും

Update: 2024-11-08 02:24 GMT
വീട്ടില്‍ അതിക്രമിച്ചുകയറി പതിനാറുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 32 വര്‍ഷം കഠിനതടവും പിഴയും
  • whatsapp icon

തൊടുപുഴ: വീട്ടില്‍ അതിക്രമിച്ചുകയറി പതിനാറുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ പ്രതിക്ക് കഠിനതടവും പിഴയും. നാഗപ്പുഴ വഴിനടയില്‍ അഷിന്‍ ചാക്കോ(27)യ്ക്കാണ് 32 വര്‍ഷം കഠിനതടവും 2,80,000 രൂപ പിഴയും ശിക്ഷ കിട്ടിയത്. തൊടുപുഴ പോക്‌സോ സ്‌പെഷ്യല്‍ കോടതി ജഡ്ജി ആഷ് കെ.ബാല്‍ ആണ് വിധി പറഞ്ഞത്.

2019ലാണ് കേസിനാസ്പദമായ സംഭവം. രാത്രി വീട്ടില്‍ അതിക്രമിച്ചുകയറിയ പ്രതി, കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. ശിക്ഷ ഒരേകാലയളവില്‍ അനുഭവിച്ചാല്‍ മതിയെന്നതിനാല്‍ പ്രതി പത്ത് വര്‍ഷം കഠിനതടവ് അനുഭവിക്കണം. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.ബി. വാഹിദ ഹാജരായി.

Tags:    

Similar News