രാത്രി മകളുടെ ഫോണിലൂടെ ചാറ്റ് ചെയ്ത് പിതാവ്; 17കാരനെ തന്ത്രപൂർവം വീട്ടിൽ നിന്നും വിളിച്ചിറക്കി; കാറില്‍ കയറ്റി കൊണ്ടുപോയത് വാടകവീട്ടിലേക്ക്; വടികൊണ്ട് അടിച്ചു, നിലത്തിട്ട് ചവിട്ടി; 4 പേർ അറസ്റ്റിൽ
കൊച്ചി: കോതമംഗലത്ത് 17കാരനായ വിദ്യാർത്ഥിയെ പെൺസുഹൃത്തിന്റെ പിതാവും കൂട്ടാളികളും ചേർന്ന് തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. പരിക്കേറ്റ വിദ്യാർത്ഥി ആശുപത്രിയിൽ ചികിത്സയിലാണ്. പെൺസുഹൃത്തിന്റെ പിതാവടക്കം നാലു പേരെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.
പെൺകുട്ടിയുടെ പിതാവും സുഹൃത്തുക്കളും ചേര്‍ന്നാണ് ആൺസുഹൃത്തുമായി ഫോണിലൂടെ ചാറ്റ് ചെയ്തത്. . രാത്രി വീട്ടില്‍ നിന്ന് പുറത്തേയ്ക്ക് വിളിച്ചിറക്കി 17കാരനെ മര്‍ദ്ദിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. കാറില്‍ കയറ്റി കൊണ്ടുപോയ വിദ്യാർത്ഥിയെ വാടകവീട്ടില്‍ എത്തിച്ചാണ് മര്‍ദിച്ചത്. തുടർന്ന് കാറിലെത്തിച്ച് വാടക വീട്ടിൽ വെച്ച് വടികൊണ്ട് അടിച്ചും നിലത്തിട്ട് ചവിട്ടിയും ക്രൂരമായി മർദ്ദിച്ചുവെന്ന് വിദ്യാർത്ഥി പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. പ്രതികളെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും.