കോഴിക്കോട് പൂവാട്ടുപറമ്പില്‍ നിര്‍ത്തിയിട്ട കാറില്‍ നിന്ന് 40 ലക്ഷം രൂപ കവര്‍ന്നു; പണം സൂക്ഷിച്ചത് ചാക്കിലെന്ന് പരാതിക്കാരന്
കോഴിക്കോട് പൂവാട്ടുപറമ്പില്‍ നിര്‍ത്തിയിട്ട കാറില്‍ നിന്ന് 40 ലക്ഷം രൂപ കവര്‍ന്നു
By : സ്വന്തം ലേഖകൻ
Update: 2025-03-21 04:42 GMT
കോഴിക്കോട്: പൂവാട്ടുപറമ്പില്‍ നിര്‍ത്തിയിട്ട കാറില്‍ നിന്നും 40ലക്ഷം രൂപ കവര്‍ന്നതായി പരാതി. ആനക്കുഴിക്കര സ്വദേശി റഹീസിന്റെ പണമാണ് നഷ്ടപ്പെട്ടത്. സ്വകാര്യ ആശുപത്രിയുടെ പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിട്ട കാറിന്റെ ഗ്ലാസ് തകര്‍ത്താണ് പണം കവര്‍ന്നത്.
പണം ചാക്കിലാക്കിയാണ് സൂക്ഷിച്ചതെന്നു റഹീസ് പറയുന്നു. ബൈക്കിലെത്തിയ രണ്ടു പേര് ചാക്കുമായി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. അതേസമയം ഇത്രയധികം പണം റഹീസ് കാറില്‍ സൂക്ഷിച്ചത് സംശായ്പദമാണ്. പണത്തിന്റെ ഉറവിടം സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.