പരിശോധനയ്ക്ക് പിടിക്കപ്പെടില്ലെന്ന് കരുതി കെഎസ്ആര്‍ടിസി ബസില്‍ എത്തി; വാളയാറില്‍ എക്‌സൈസ് പൊക്കി: 7 കിലോ കഞ്ചാവുമായി മലപ്പുറം സ്വദേശികള്‍ പിടിയില്‍; കഞ്ചാവ് സൂക്ഷിച്ചത് വലിയ ബാഗുകളില്‍ പ്ലാസ്റ്റിക് ചാക്കില്‍ പൊതിഞ്ഞ്

Update: 2025-01-08 03:47 GMT

പാലക്കാട്: കെഎസ്ആര്‍ടിസി ബസില്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ച യുവാക്കള്‍ പിടിയില്‍. വാളായര്‍ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വാഹന പരിശോധനക്കിടെയാണ് ബസില്‍ കടത്തിക്കൊണ്ടുവരാന്‍ ശ്രമിച്ച 7 കിലോ കഞ്ചാവ് പിടികൂടുന്നത്. മലപ്പുറം സ്വദേശികളായ ഷഹന്‍ഷ (21), മുഹമ്മദ് ഷിബില്‍ (19) എന്നിവരാണ് പിടിയിലായത്. വലിയ ബാഗുകളില്‍ പ്ലാസ്റ്റിക് ചാക്കില്‍ പൊതിഞ്ഞ് ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്.

എക്‌സൈസ് ഇന്‍സ്പക്ടര്‍ എ. മുരുകദാസിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘമാണ് യുവാക്കളെ കഞ്ചാവുമായി പിടികൂടിയത്. പരിശോധനയില്‍ പിടിക്കപ്പെടില്ലെന്ന് കരുതിയാണ് യുവാക്കള്‍ കെഎസ്ആര്‍ടിസി ബസിലെത്തിയതെന്ന് എക്‌സൈസ് സംഘം പറഞ്ഞു. പരിശോധനയില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പക്ടര്‍(ഗ്രേഡ്) സുജീബ് റോയ്, പ്രിവന്റീവ് ഓഫീസര്‍ ജമാലുദ്ദീന്‍, പ്രിവന്റീവ് ഓഫീസര്‍(ഗ്രേഡ്) ദിലീപ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ രതീഷ്, സതീഷ്, മനോഹരന്‍, എന്നിവരും പങ്കെടുത്തു.

പാലക്കാട് കൊല്ലങ്കോട് എക്‌സൈസ് നടത്തിയ പരിശോധനയില്‍ അനധികൃത മദ്യവില്‍പ്പനയും പിടികൂടി. കൊല്ലങ്കോട് എക്‌സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ കെ.നിഷാന്തും പാര്‍ട്ടിയും ചേര്‍ന്നാണ് ബൈക്കില്‍ വില്‍പ്പനയ്ക്കായി കടത്തിക്കൊണ്ട് വന്ന 18 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം പിടിച്ചെടുത്തത്. ചിറ്റൂര്‍ മുതലമട സ്വദേശി ഇബ്രാഹിം (50 വയസ്) ആണ് മദ്യവുമായി പിടിയിലായത്.

പാര്‍ട്ടിയില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) രമേഷ് കുമാര്‍ പി.എന്‍, പ്രിവന്റീവ് ഓഫീസര്‍(ഗ്രേഡ്)മാരായ നാസര്‍. യു, രമേഷ്. കെ, സിവില്‍ എക്‌സൈസ് ഓഫീസര്‍ ശ്രീനാഥ്. എസ് എന്നിവരും ഉണ്ടായിരുന്നു.

Tags:    

Similar News