റിസോർട്ടിന്റെ ആറാം നിലയിൽ നിന്ന് വീണ് ഒൻപതു വയസ്സുകാരന് ദാരുണാന്ത്യം; കേസെടുത്ത് പൊലീസ്; സംഭവം മൂന്നാറിൽ

Update: 2025-01-08 09:27 GMT

ഇടുക്കി: മൂന്നാറിൽ റിസോർട്ടിന്റെ ആറാം നിലയിൽ നിന്ന് വീണ് ഒൻപതു വയസ്സുകാരന് ദാരുണാന്ത്യം. മൂന്നാർ ചിത്തിരപുരത്ത് ടി കാസ്റ്റിൽ റിസോർട്ടിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. ഒൻപത് വയസുകാരനായ പ്രഭാ ദയാലാണ് മരിച്ചത്. മധ്യപ്രദേശ് സ്വദേശിയാണ്. ഇന്നലെ പുലർച്ചെയാണ് അപകടം ഉണ്ടായത്.

റിസോർട്ടിലെ മുറിയിൽ കസേരയിൽ കയറി നിന്ന് സ്ലൈഡിങ് ജനൽ തുറന്ന കുട്ടി കസേര മറിഞ്ഞപ്പോൾ താഴേക്ക് വീണുവെന്നാണ് വിവരം. വീഴ്ചയിൽ തലയോട്ടിക്ക് ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ഉടനെ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവത്തിൽ ഇടുക്കി വെള്ളത്തൂവൽ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.

Tags:    

Similar News