യുവാവിനെ പട്ടാപ്പകല്‍ കാറില്‍ തട്ടിക്കൊണ്ടുപോയി; മര്‍ദ്ദിച്ച ശേഷം വഴിയില്‍ ഇറക്കി വിട്ടു: ഒരാള്‍ അറസ്റ്റില്‍
യുവാവിനെ പട്ടാപ്പകല്‍ കാറില്‍ തട്ടിക്കൊണ്ടുപോയി; മര്‍ദ്ദിച്ച ശേഷം വഴിയില്‍ ഇറക്കി വിട്ടു: ഒരാള്‍ അറസ്റ്റില്‍
ചട്ടഞ്ചാല്‍: ചട്ടഞ്ചാലില്‍നിന്ന് യുവാവിനെ പട്ടാപ്പകല്‍ കാറില്‍ തട്ടിക്കൊണ്ടുപോയി ദേഹോപദ്രവം ഏല്പിച്ച് താമരശ്ശേരിയില്‍ ഇറക്കിവിട്ട സംഭവത്തില്‍ ഒരാളെ അറസ്റ്റുചെയ്തു. മുട്ടത്തൊടി ആലംപാടി അക്കരപള്ളത്തെ അമീറലി (26) ആണ് മേല്‍പ്പറമ്പ് ഇന്‍സ്‌പെക്ടര്‍ എ.സന്തോഷ്‌കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കേസിലെ ആറാംപ്രതിയാണിയാള്‍.
ചട്ടഞ്ചാല്‍ കുന്നാറയിലെ കെ.അര്‍ഷാദി(26)നെയാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.10-ന് തട്ടിക്കൊണ്ടുപോയത്. സാമ്പത്തിക ഇടപാട് പ്രശ്‌നത്തെ തുടര്‍ന്നാണ് തട്ടിക്കൊണ്ടു പോയത്. കുന്നാറയിലെ ജിലാനി സൂപ്പര്‍ മാര്‍ക്കറ്റിന് സമീപമുള്ള ഹോട്ടലിന് മുന്നില്‍ സുഹൃത്ത് ഫസല്‍ ഫഹദുമായി സംസാരിച്ച് നില്‍ക്കവെയാണ് കാറിലെത്തിയ സംഘം അര്‍ഷാദിനെ ബലം പ്രയോഗിച്ച് കാറില്‍ കയറ്റി സ്ഥലംവിട്ടത്. ഫസല്‍ ഫഹദിന്റെ പരാതിയില്‍ മേല്‍പ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തവേ ശനിയാഴ്ച വൈകീട്ട് താമരശ്ശേരിയില്‍ അര്‍ഷാദിനെ ഇറക്കിവിടുകയായിരുന്നു.
നാട്ടിലെത്തിയ അര്‍ഷാദിനെ ഞായറാഴ്ച പോലീസ് ചോദ്യംചെയ്തു. ആദ്യം വിദ്യാനഗര്‍ മാന്യ റോഡില്‍ ചിത്താരിക്കുന്നിലെ ഒഴിഞ്ഞ സ്ഥലത്ത് കാറിലെത്തിച്ച് ദേഹോപദ്രവം ഏല്പിച്ചെന്നാണ് മൊഴി. അമീറലിയാണ് ദേഹോപദ്രവം ചെയ്തതെന്ന് പോലീസ് പറഞ്ഞു. വിദ്യാനഗര്‍, ബദിയടുക്ക, ഹൊസ്ദുര്‍ഗ്, മേല്‍പ്പറമ്പ്, കാസര്‍കോട് പോലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ സമാനമായ മറ്റ് ഒന്‍പതോളം കേസുകളുണ്ട്.
പൂച്ചക്കാട്ടെ താജുദ്ദീന്‍ നല്‍കാനുള്ള പണത്തിനായി അര്‍ഷാദിനെക്കൊണ്ട് വിളിപ്പിച്ചിരുന്നുവെന്നും താജുദ്ദീന്റെ പാസ്‌പോര്‍ട്ടും എ.ടി.എം. കാര്‍ഡും താനും അര്‍ഷാദുംകൂടി വാങ്ങിവെച്ചതിന്റെ വിരോധത്തിലാണ് തട്ടിക്കൊണ്ടുപോകല്‍ നടന്നതെന്നും അര്‍ഷാദിന്റെ സുഹൃത്ത് ഫസല്‍ ഫഹദ് നേരത്തേ പോലീസിനോട് പറഞ്ഞിരുന്നു. നാലാംമൈല്‍ സിറ്റിസണ്‍ നഗര്‍ സ്വദേശിയാണ് കേസിലെ ഒന്നാംപ്രതി. ഇയാളും സംഘത്തിലെ മറ്റ് അഞ്ചുപേരും ഒളിവിലാണ്.
ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കിയ അമീറലിയെ റിമാന്‍ഡ് ചെയ്തു. മേല്‍പ്പറമ്പ് എസ്.ഐ. കെ.വേലായുധന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഹിതേഷ് രാമചന്ദ്രന്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.