പ്ലസ് ടു വിദ്യാർഥിനിയെ കാണാതായിട്ട് മൂന്ന് ദിവസം; പ്രത്യേക സംഘം രുപീകരിച്ച് അന്വേഷണം; ബന്ധുവിനെ പൊലീസ് കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്ന് പരാതി; ഉദ്യോഗസ്ഥരോട് തട്ടിക്കയറാൻ ശ്രമിച്ചത് തടയുകയായിരുന്നുവെന്ന് പൊലീസിന്റെ വിശദീകരണം

Update: 2025-03-18 06:09 GMT

കൊല്ലം: ഓച്ചിറയിൽ പ്ലസ് ടു വിദ്യാർഥിനിയെ കാണാതായിട്ട് മൂന്ന് ദിവസം ദിവസമാകുമ്പോഴും ഇരുട്ടിൽ തപ്പി പൊലീസ്.പ്ലസ് ടു പരീക്ഷയ്ക്കു പോയ പെൺകുട്ടിയെയാണ് കാണാതായത്. ക്ലാപ്പനയിലെ സ്കൂളിൽ ശനിയാഴ്ച്ച പരീക്ഷയ്ക്ക് പോയ 16 വയസ്സുകാരിയെ ആണു കാണാതായത്. സംഭവത്തിൽ പൊലീസ് പ്രത്യേക അന്വേഷണ സംഘം രുപീകരിച്ച് അന്വേഷണം നടത്തുകയാണ്. സംഭവത്തെ കുറിച്ച് പൊലീസ് സ്റ്റേഷനിൽ അന്വേഷിക്കാനെത്തിയ ബന്ധുവിനെ പൊലീസ് കയ്യേറ്റം ചെയ്തതെന്നും പരാതിയുണ്ട്. പത്തനംതിട്ട ജില്ലയിലെ ഡപ്യൂട്ടി തഹസിൽദാരാണ് ഡിജിപിക്കും സിറ്റി പൊലീസ് കമ്മിഷണർക്കും കലക്ടർക്കും പരാതി നൽകിയിരിക്കുന്നത്.

കഴിഞ്ഞ ശനിയാഴ്ചയാണ് വിദ്യാർത്ഥിനിയെ കാണാതായത്. സ്‌കൂളിൽ പരീക്ഷയ്ക്ക് പോയ പെൺകുട്ടി വീട്ടിൽ തിരികെ എത്താത്തതിനെ തുടർന്ന് വീട്ടുകാർ അന്വേഷണത്തിലാണ് പെൺകുട്ടി ശനിയാഴ്ച നടന്ന പരീക്ഷ എഴുതിയില്ലെന്ന് അറിയുന്നത്. തുടർന്ന് ബന്ധുക്കൾ ഓച്ചിറ പൊലീസിന് പരാതി നൽകി. എന്നാൽ പെൺകുട്ടിയെ കാണാതായ സംഭവത്തെ കുറിച്ച് പൊലീസ് സ്റ്റേഷനിൽ അന്വേഷിക്കാനെത്തിയ ബന്ധുവായ റവന്യു ഉദ്യോഗസ്ഥനെ പൊലീസ് കയ്യേറ്റം ചെയ്തതായി പരാതിയുണ്ട്.

കേസിന്റെ വിവരങ്ങൾ സ്റ്റേഷനിലെ ചാർജുള്ള ഉദ്യോഗസ്ഥനോട് അന്വേഷിക്കുന്നതിനിടെയാണ് കയ്യേറ്റം ചെയ്യാൻ ശ്രമം ഉണ്ടായതെന്ന് പരാതിയിൽ പറയുന്നു. സംഭവം മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിച്ചപ്പോൾ സംഘം ചേർന്ന് ഉദ്യോഗസ്ഥനെ സ്റ്റേഷനിൽ സിസിടിവി ഇല്ലാത്ത സ്ഥലത്തേക്ക് തള്ളിക്കൊണ്ടുപോയി കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതെന്നും പരാതിയിൽ പറയുന്നു. അതേസമയം റവന്യു ഉദ്യോഗസ്ഥൻ പൊലീസിനോട് തട്ടിക്കയറാൻ ശ്രമിച്ചതും സ്റ്റേഷനിനുള്ളിലെ ചിത്രങ്ങൾ അനുവാദമില്ലാതെ മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിച്ചതും തടയുക മാത്രമാണ് ചെയ്തതെന്നു ഓച്ചിറ പൊലീസ് പറഞ്ഞു.

Tags:    

Similar News