മേൽപ്പാലത്തിൻ്റെ കൈവരിയിൽ ബൈക്ക് നിയന്ത്രണം വിട്ട് ഇടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

Update: 2024-10-18 05:31 GMT

തൃശൂര്‍: മേൽപ്പാലത്തിൻ്റെ കൈവരിയിൽ ബൈക്ക് നിയന്ത്രണം വിട്ട് ഇടിച്ച് അപകടം. പിന്നാലെ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ചാലക്കുടിയിലാണ് അപകടം നടന്നത്. കല്ലൂർ കരുവാൻകുന്ന് സ്വദേശി പാലാട്ടി വീട്ടിൽ തോമസിന്റെ മകൻ ആൽബിൻ ആണ് മരിച്ചത്.

ഇന്ന് രാവിലെ ആയിരുന്നു അപകടം നടന്നത്. നെടുമ്പാശ്ശേരി എയർപോർട്ട് ജീവനക്കാരനാണ് മരിച്ച ആൽബിൻ.

മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സ്ഥലത്ത് പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.

Tags:    

Similar News