മുറിച്ചു കൊണ്ടിരുന്ന മരത്തില്‍ നിന്ന് മരംവെട്ടു തൊഴിലാളി തെറിച്ചു വീണത് കിണറ്റില്‍; നിസാര പരുക്കുകളോടെ ഫയര്‍ ഫോഴ്സ് സംഘം രക്ഷിച്ചു
മുറിച്ചു കൊണ്ടിരുന്ന മരത്തില്‍ നിന്ന് മരംവെട്ടു തൊഴിലാളി തെറിച്ചു വീണത് കിണറ്റില്‍
അടൂര്‍: മരം മുറിച്ചു താഴെയിറക്കുന്നതിനിടെ നില തെറ്റി തൊഴിലാളി വീണത് കിണറ്റില്‍. ഫയര്‍ ഫോഴ്സ് സംഘം രക്ഷപ്പെടുത്തി. നഗരസഭ 16-ാം വാര്‍ഡില്‍ പറക്കോട് മറ്റത്തുകിഴക്കതില്‍ ഹസീനയുടെ വീട്ടിലെ കിണറ്റിലാണ് മരംവെട്ടു തൊഴിലാളിയായ ഏഴംകുളം പുതുമല ശ്രീനിലയത്തില്‍ സുരേഷ് (50) വീണത്. ഹസീന ബീവിയുടെ വീട്ടുമുറ്റത്തു നിന്നിരുന്ന പ്ലാവ് മുറിക്കുന്നതിനിടെയാണ് സംഭവം.
മരം മുറിച്ചു വടം കെട്ടി ഇറക്കുന്നതിനിടയില്‍ ബാലന്‍സ് തെറ്റി തൊട്ടടുത്തുള്ള കിണറ്റിലേക്ക് തെറിച്ചു വീഴുകയായിരുന്നു. സ്ഥലത്ത് എത്തിയ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സംഘം ഓഫീസര്‍ ദീപേഷിനെ കിണറ്റിലിറക്കി ഹൂക്ക് ഉപയോഗിച്ച് സുരേഷിനെ, സേനാംഗങ്ങളുടെ സാഹയത്തോടെ പുറത്തെത്തിക്കുകയായിരുന്നു.
ടിനെറ്റിയുടെ വലതു ഭാഗത്തും കണ്‍പോളയിലും നിസാര പരുക്കുകളോടെ സുരേഷ് രക്ഷപ്പെട്ടു. സുരേഷിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ വേണുവിന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ഓഫീസര്‍ അജിഖാന്‍, ഗിരീഷ്, ഫയര്‍ ഓഫീസര്‍മാരായ ഷിബു വി. നായര്‍, എം.സി. അജീഷ്., മുഹമ്മദ്, രാജീവ്, ഹോം ഗാഡ് മോനച്ചന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിയുണ്ടായിരുന്നു.