അടിമാലിയിൽ വനത്തിനുള്ളിൽ എക്സൈസിന്റെ പരിശോധന; കണ്ടെത്തിയത് വാറ്റ് കേന്ദ്രം; 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടികൂടി; പ്രതികൾക്കായി അന്വേഷണം ആരംഭിച്ച് എക്സൈസ്
By : സ്വന്തം ലേഖകൻ
Update: 2024-11-16 15:56 GMT
ഇടുക്കി: അടിമാലിയിൽ വനത്തിനുള്ളിൽ നടത്തിയ പരിശോധനയിൽ വാറ്റ് കേന്ദ്രം കണ്ടെത്തി എക്സൈസ്. ചാരായം വാറ്റുന്നതിനായി സൂക്ഷിച്ച 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും എക്സൈസ് കണ്ടെടുത്തു. കുറത്തികുടി സെറ്റിൽമെന്റ് കരയിൽ വനത്തിനുള്ളിൽ നടത്തിയ പരിശോധനയിലാണ് ചാരായം വാറ്റുന്നതിനായി സൂക്ഷിച്ച കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തത്. അടിമാലി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ മനൂപ്.വി.പിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) സുരേഷ് കുമാർ.കെ.കെ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) റോയിച്ചൻ.കെ.പി, സിവിൽ എക്സൈസ് ഓഫീസർ ആലം അസഫ് ഖാൻ, വനിത സിവിൽ എക്സൈസ് ഓഫീസർ ബിന്ദു മോൾ.വി.ആർ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ശരത്.എസ്.പി എന്നിവരും ഇൻസ്പെക്ടറോടൊപ്പം പരിശോധനയില്‍ പങ്കെടുത്തു.