ലോറിയും മിനി ബസും കൂട്ടിയിടിച്ച് അപകടം; മലയ്ക്ക് പോയ അയ്യപ്പ ഭക്തർക്ക് പരിക്കേറ്റു; ആശുപത്രിയിൽ പ്രവേശിപ്പിച്ചു; സംഭവം ഗുരുവായൂരിൽ

Update: 2026-01-06 09:02 GMT

ഗുരുവായൂർ: മിനി ബസും ലോറിയും കൂട്ടിയിടിച്ച് ഏഴു പേർക്ക് പരിക്ക്. ഗുരുവായൂർ മമ്മിയൂരിൽ മിനി ബസും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കർണാടകയിൽ നിന്ന് ശബരിമലയിലേയ്ക്കു പോയ അയ്യപ്പ ഭക്തർ സഞ്ചരിച്ച മിനി ബസാണ് അപകടത്തിൽപെട്ടത്.

സമീപത്തെ കടയും വീട്ടുമതിലും തകർത്താണ് ലോറി നിന്നത്. ഇന്ന് പുലർച്ചെ ഒന്നേ മുക്കാലിനായിരുന്നു അപകടം. പരിക്കേറ്റവരെ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം.

Tags:    

Similar News