കുടുംബത്തോടൊപ്പം തീര്‍ത്ഥാടനത്തിന് കണ്ണൂരിലെത്തിയ അധ്യാപിക വാഹനാപകടത്തില്‍ മരിച്ചു; ദാരുണാന്ത്യം കല്‍പറ്റ എന്‍.എസ്.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപിക ശ്രീനിതയ്ക്ക്

കുടുംബത്തോടൊപ്പം തീര്‍ത്ഥാടനത്തിന് കണ്ണൂരിലെത്തിയ അധ്യാപിക വാഹനാപകടത്തില്‍ മരിച്ചു

Update: 2025-09-15 10:05 GMT

കണ്ണൂര്‍: കുടുംബത്തോടൊപ്പം തീര്‍ത്ഥാടനത്തിന് കണ്ണൂരിലെത്തി അധ്യാപിക വാഹനാപകടത്തില്‍ മരിച്ചത് ദു:ഖമായി മാറി. വയനാട് പിണങ്ങോട് സ്വദേശിനിയായ അധ്യാപികയാണ് ദാരുണമായി മരിച്ചത്. വയനാട് ജില്ലയിലെ പിണങ്ങോട് സ്വദേശിനിയായ ചോല പുറം വീട്ടിയേരി വീട്ടില്‍ ശ്രീനിത (32) യാണ് ചാല മിംമ് സ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണമടഞ്ഞത്.

ഇവരുടെ ഭര്‍ത്താവ് ജിജിലേഷ് , മക്കളായ ആരാധ്യ ,ആത്മിക, എന്നിവര്‍ക്കും പരുക്കേറ്റു. ഞായറാഴ്ച്ച വൈകിട്ട് കണ്ണൂര്‍ സിറ്റിയിലെ കുറുവ പള്ളിക്ക് സമീപമാണ് അപകടമുണ്ടായത്. കല്‍പറ്റ എന്‍.എസ്.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഐ.ടി അധ്യാപികയാണ് ശ്രീ നിത.

ശ്രീനി തയും കുടുംബവും സഞ്ചരിച്ച കാര്‍ കണ്ണൂരില്‍ നിന്നും കുറുവ ഭാഗത്തേക്ക് പോകുന്നതിനിടെ എതിര്‍ ദിശയില്‍ നിന്നും വന്ന ജീപ്പ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റവരെ നാട്ടുകാരും പൊലിസും ചേര്‍ന്ന് ചാല മിമ്‌സ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ശ്രീ നിത മരണമടയുകയായിരുന്നു. അപകടത്തില്‍ റോഡരികില്‍ നിര്‍ത്തിയിട്ട മറ്റൊരു കാറിനും പിക്കപ്പ് ഇടിച്ചു കേടുപാടുകള്‍ പറ്റി.

ഒഴിവു ദിനമായ ശനിയാഴ്ച്ച കണ്ണൂരിലെത്തിയ കുടുംബം പറശിനിക്കടവ് മടപ്പുരയിലും മറ്റിടങ്ങളിലും ദര്‍ശനം നടത്തി തിരിച്ചു നാട്ടിലേക്ക് മടങ്ങുകയായിരുന്നു. മൃതദ്ദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി സ്വദേശമായ കല്‍പ്പറ്റയിലേക്ക് കൊണ്ടുപോയി. കല്‍പ്പറ്റയില്‍ നഴ്‌സായ ശ്രീജിത ഏക സഹോദരിയാണ്.

Tags:    

Similar News