എന്‍ജിനീയറിങ്ങ് കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ഇന്നോവ കാര്‍ നിയന്ത്രണം വിട്ട് ഇടിച്ച് യുവാവിന് ദാരുണാന്ത്യം; യുവാവ് വഴിയരികില്‍ സ്‌കൂട്ടര്‍ നിര്‍ത്തി ഫോണില്‍ സംസാരിച്ച് കൊണ്ടിരുന്നപ്പോള്‍ കാര്‍ ഇടിച്ചതെന്ന് ദൃക്‌സാക്ഷികള്‍
എന്‍ജിനീയറിങ്ങ് കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ഇന്നോവ കാര്‍ നിയന്ത്രണം വിട്ട് ഇടിച്ച് യുവാവിന് ദാരുണാന്ത്യം
കോട്ടയം: എന്‍ജിനീയറിങ്ങ് കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ഇന്നോവ കാര്‍ നിയന്ത്രണം വിട്ട് ഇടിച്ച് കയറി യുവാവിന് ദാരുണാന്ത്യം. പൊന്‍കുന്നം ചിറക്കടവ് ഈസ്റ്റ് തവൂര്‍ത്തെന്നാറമ്പില്‍ അനൂപ് രവി (27) ആണ് മരിച്ചത്. യുവാവ് വിഴിയരികില്‍ സ്‌കൂട്ടര്‍ നിര്‍ത്തി ഫോണില്‍ സംസാരിച്ച് കൊണ്ടിരുന്ന്‌പ്പോഴാണ് കാര്‍ ഇടിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ഇന്നലെ രാവിലെ 10.15 ന് പുനലൂര്‍ - മൂവാറ്റുപുഴ പാതയില്‍ പൊന്‍കുന്നം ഇളങ്ങുളത്തിന് സമീപമാണ് അപകടം. അമിത വേഗതയില്‍ കാര്‍ ഇടിച്ച് കയറിയാണ് അപകടം ഉണ്ടാക്കിയത്. യുവാവിനെ ഇടിച്ച് തെറിപ്പിച്ചു. വഴിയരികില്‍ ഉള്ള മതില്‍ തകര്‍ത്ത് കാര്‍ വട്ടം കറങ്ങിയാണ് നിന്നത്. അപകടം നടന്നയുടന്‍ അനൂപിനെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. സ്‌കൂട്ടര്‍ പൂര്‍ണമായി തകര്‍ന്നു
ചെങ്ങളം കിറ്റ്‌സ് എന്‍ജിനീയറിങ് കോളേജ് നാലാം വര്‍ഷ ബിടെക് വിദ്യാര്‍ത്ഥികളായ കാര്‍ ഓടിച്ചിരുന്ന തിരുവഞ്ചൂര്‍ താന്നിപ്പടി അഭിനന്ദ് (21), മണിമല സ്വദേശി അശ്വിന്‍ (21), കൂരോപ്പട സ്വദേശി ലക്ഷ്മി (21), എന്നിവര്‍ക്ക് . നിസാര പരുക്കുകള്‍ ആണുള്ളത്. സഹപാഠിയായ
റാന്നി സ്വദേശിനിയെ പൊന്‍കുന്നത്ത് നിന്നും കൂട്ടി കൊണ്ട് വരാന്‍ കാറുമായി പോയതായിരുന്നു വിദ്യാര്‍ത്ഥികള്‍.
അയര്‍ക്കുന്നം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കാര്‍ വാടകയ്ക്ക് എടുത്താണ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ചതെന്ന് ആരോപണം ഉണ്ട്. ഇത് സംബന്ധിച്ച് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് ടാക്‌സി ഡ്രൈവേഴ്സിന്റെ സംഘടനായ കേരളീയം ടാക്‌സി ഡ്രൈവര്‍ യൂണിയന്‍. ഈ വാഹനം വാടക യ്ക്ക് കൊടുക്കുന്നത് സംബന്ധിച്ച് പരാതി മുന്‍പ് നല്‍കിയിരുന്നു. എപ്പോള്‍ അപകടത്തിന് കാരണമാക്കി ഒരു യുവാവിനെ കൊലപ്പെടുത്തുകയും ചെയ്തു. വാടകയ്ക്ക് ലഭിക്കുന്ന വാഹനം ഉപയോഗിച്ച് അപകടങ്ങള്‍ , ക്രിമിനല്‍ കേസുകള്‍ എന്നിവ ഉണ്ടാക്കുന്ന സംഭവങ്ങള്‍ നിരവധിയുണ്ട് ചൂണ്ടിക്കാട്ടി പരാതി നല്‍കിയിട്ടുള്ളതാണെന്ന് അധികൃതര്‍ പറഞ്ഞു.
ഇന്നലെ അനൂപ് പൈക ഭാഗത്തേക്ക് വയറിംഗ് ജോലിക്ക് പോകും വഴിയാണ് അപകടം ഉണ്ടായത്. സംസ്‌കാരം നടത്തി. ചിറക്കടവ് ഈസ്റ്റ് ടി. രവിയുടെ മകനാണ്. മാതാവ്: വിജയലക്ഷ്മി. സഹോദരങ്ങള്‍: വിഷ്ണു രവി ചിഞ്ചു രവി.
