ഓടുന്ന ബസിന്റെ ചവിട്ട് പടിയിൽ നിന്നും ചാടിയിറങ്ങി; വീഴ്ചയിൽ തലയ്ക്ക് ഗുരുതര പരിക്ക്; ചികിത്സയിലിരിക്കെ പതിനാറുകാരന് ദാരുണാന്ത്യം; സംഭവം എറണാകുളത്ത്

Update: 2025-06-15 12:35 GMT

കൊച്ചി: എറണാകുളം ചെല്ലാനത്ത് ഓടുന്ന ബസിൽ നിന്ന് ചാടിയിറങ്ങിയ പതിനാറുകാരന് ദാരുണാന്ത്യം. ചെല്ലാനം സ്വദേശി പവനാണ് മരിച്ചത്. ഇന്നലെ രാത്രി ഏഴ് മണിക്കായിരുന്നു സംഭവം. ബസിന്റെ ചവിട്ടുപടിയിൽ നിന്നും നിന്നും ചാടിയിറങ്ങവേയാണ് അപകടമുണ്ടായത്. അപകടത്തിൽ പവന്റെ തലയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

പവൻ കയറുമ്പോൾ ബസിൽ വലിയ തിരക്കില്ലായിരുന്നു. തുടർന്ന്‌ സീറ്റിലിരുന്നു. എന്നാൽ അൽപസമയം കഴിഞ്ഞപ്പോൾ സീറ്റിൽ നിന്ന് എഴുന്നേറ്റ് ബസിന്റെ ചവിട്ടുപടിയിൽ നിൽക്കുകയായിരുന്നു. ഇതിനിടെയാണ് റോഡിലേക്ക് ചാടുകയായിരുന്നു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.

ഓടുന്ന ബസിൽ നിന്നും ചാടിയ കാര്യം വ്യക്തമല്ല. ബന്ധുക്കളടക്കമുള്ളവരുടെ മൊഴിയെടുത്ത ശേഷം മാത്രമേ ഇക്കാര്യത്തിൽ വ്യക്തതവരികയുള്ളൂ. റോഡിൽ വീണ ഉടൻ തന്നെ പവനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ചികിത്സയിലായിരിക്കെ പുലർച്ചെയാണ് മരിച്ചത്. വാതിൽ തുറന്നിട്ട് വണ്ടിയോടിച്ചതിന് സ്വകാര്യ ബസിന്റെ ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു. 

Tags:    

Similar News