ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം; സംഭവം മലപ്പുറത്ത്

Update: 2024-12-10 10:50 GMT

മലപ്പുറം: മലപ്പുറത്ത് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. പൂക്കോട്ടൂർ പള്ളിപ്പടിയിൽ വെച്ചാണ് അപകടമുണ്ടായത്. അറവങ്കര ന്യൂ ബസാർ സ്വദേശി കക്കോടി കുഞ്ഞാപ്പുവിന്റെ മകൻ നസീഫ് അലി ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ 11മണിയോടെയാണ് സംഭവം.

കോഴിക്കോട് ഭാഗത്തേക്ക്‌ പോവുകയായിരുന്ന സ്കൂട്ടറും മലപ്പുറം ഭാഗത്തേക്ക്‌ വരികയായിരുന്ന ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഗുരുതര പരിക്കേറ്റ നസീഫിനെ മലപ്പുറം എം. ബി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകി.

Tags:    

Similar News