ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങവേ അപകടം; സ്‌കൂട്ടറിൽ സഹോദരനോടൊപ്പം യാത്ര ചെയ്ത വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; സംഭവം ഹരിപ്പാട്

Update: 2025-10-27 14:47 GMT

ഹരിപ്പാട്: സഹോദരനോടൊപ്പം സ്കൂട്ടറിൽ ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങിയ വീട്ടമ്മ ലോറിക്കടിയിൽ പെട്ട് ദാരുണാന്ത്യം. കാർത്തികപ്പള്ളി മഹാദേവികാട് കൊച്ചുപോച്ചയിൽ പ്രേമന്റെ ഭാര്യ ലളിതയാണ് (63) മരിച്ചത്. ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ് ബൈക്കിന്റെ പിന്നിലിരുന്ന് വീട്ടിലേക്ക് മടങ്ങുന്ന വഴി ദേശീയപാതയിൽ കെഎസ്ആർടിസി ബസ് സ്റ്റേഷൻ സമീപം ഇന്ന് രാവിലെ 11. 30 നാണ് അപകടം നടന്നത്.

പിന്നിലൂടെ വന്ന ലോറി തട്ടിയതിനെ തുടർന്ന് ബൈക്ക് ചരിയുകയും റോഡിന്റെ വലതുവശത്തേക്ക് വീണ ലളിത ലോറിക്കടിയിൽ പെടുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ലളിതയെ ഉടൻതന്നെ തൊട്ടടുത്ത ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റോഡിന്റെ ഇടതുവശത്തേക്ക് വീണ പൊടിയൻ പരിക്കേൽക്കാതെ രക്ഷപ്പെടുകയും ചെയ്തു.

Tags:    

Similar News