അമിത വേഗതയിലൊരു ലോറി പോയതും ഇടിശബ്ദം; നാട്ടുകാർ ഓടിയെത്തിയപ്പോൾ ദാരുണ കാഴ്ച; മലപ്പുറത്തെ വാഹനാപകടത്തിൽ നഴ്‌സിന് ദാരുണാന്ത്യം; വേദനയോടെ കുടുംബം

Update: 2025-12-11 10:47 GMT

മലപ്പുറം: പെരിന്തൽമണ്ണയിൽ ജോലിക്കായി പോവുകയായിരുന്ന സീനിയർ സ്റ്റാഫ് നഴ്സ് അമിതവേഗതയിലെത്തിയ ചരക്കുലോറിയിടിച്ച് മരിച്ചു. വലമ്പൂർ പൂപ്പലം പാറക്കൽ വീട്ടിൽ വിനോദ് രാജിന്റെ ഭാര്യ പി.കെ. സുജാത (49) ആണ് ബുധനാഴ്ച രാവിലെ 7.50-ഓടെ മാനത്തുമംഗലത്തുണ്ടായ അപകടത്തിൽ മരിച്ചത്.

പെരിന്തൽമണ്ണ-ഊട്ടി റോഡിൽ മാനത്തുമംഗലം ജംഗ്ഷനിലാണ് അപകടമുണ്ടായത്. സുജാത സഞ്ചരിച്ച സ്കൂട്ടറിൽ നിയന്ത്രണം വിട്ടെത്തിയ ചരക്കുലോറി ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ തെറിച്ച് വീണ സുജാതയെ ഉടൻതന്നെ സമീപത്തെ മൗലാന ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തെക്കുറിച്ച് പെരിന്തൽമണ്ണ പോലീസ് നടപടികൾ സ്വീകരിച്ചു. 

Tags:    

Similar News