അമിത വേഗതയിൽ പാഞ്ഞെത്തിയ ബൈക്ക്; റോഡിലെ ഒരു ഹമ്പിൽ തട്ടിയതും അപകടം; കൊച്ചിയിൽ യുവാവിന് ദാരുണാന്ത്യം; വേദനയോടെ ഉറ്റവർ

Update: 2025-12-23 10:24 GMT

കൊച്ചി: കൊച്ചിയിൽ അമിത വേഗതയിൽ എത്തിയ ബൈക്ക് അപകടത്തിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം. എളമക്കര സ്വദേശി അസിം മുഹമ്മദാണ് മരിച്ചത്. ബൈക്ക് ഓടിച്ച അസിം മുഹമ്മദിന്റെ സഹോദരൻ അസറിന് ഗുരുതര പരിക്കേറ്റു.

റോഡിലെ ഹമ്പിൽ തട്ടി നിയന്ത്രണം വിട്ട ബൈക്ക് മതിലിലും വൈദ്യുതി പോസ്റ്റിലും ഇടിക്കുകയായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

Tags:    

Similar News