വൈദ്യുതി ലൈനിൻ്റെ തകരാർ നോക്കുന്നതിനിടെ അപകടം; ഷോക്കേറ്റ് കെഎസ്ഇബിയുടെ കരാർ തൊഴിലാളിക്ക് ദാരുണാന്ത്യം; സംഭവം കൊച്ചിയിൽ

Update: 2026-01-16 12:55 GMT

കൊച്ചി: വടക്കൻ പറവൂർ പല്ലംതുരുത്ത് റോഡിൽ വൈദ്യുതി ലൈൻ നന്നാക്കുന്നതിനിടെ കെഎസ്ഇബി കരാർ തൊഴിലാളിക്ക് ഷോക്കേറ്റ് ദാരുണാന്ത്യം. അതിഥി തൊഴിലാളിയായ റിപൻ ഷേയ്ക്കാണ് മരിച്ചത്.

വൈദ്യുതി ലൈനിലെ തകരാർ പരിഹരിക്കുന്നതിനിടെയാണ് റിപൻ ഷേയ്ക്ക് ഷോക്കേറ്റത്. 2019 മുതൽ വടക്കൻ പറവൂരിൽ കെഎസ്ഇബിയുടെ കരാർ തൊഴിലാളിയായി ഇദ്ദേഹം ജോലി ചെയ്തുവരികയായിരുന്നു.

മൃതദേഹം നിലവിൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് അധികൃതർ അറിയിച്ചു.

Tags:    

Similar News