കാപ്പിൽ ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായ മധ്യമപ്രവർത്തകന്റെ മൃതദേഹം കണ്ടെത്തി; അപകടം ശക്തമായ തിരയിൽപ്പെട്ട്

Update: 2024-10-13 10:54 GMT
കാപ്പിൽ ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായ മധ്യമപ്രവർത്തകന്റെ മൃതദേഹം കണ്ടെത്തി; അപകടം ശക്തമായ തിരയിൽപ്പെട്ട്
  • whatsapp icon

തിരുവനന്തപുരം: ശക്തമായ തിരയിൽപ്പെട്ട് കാണാതായ പ്രാദേശിക മാദ്ധ്യമപ്രവർത്തകന്റെ മൃതദേഹം കണ്ടെത്തിയതായി വിവരങ്ങൾ. കാപ്പിൽ ബീച്ചിലാണ് സംഭവം നടന്നത്. പരവൂർ സ്വദേശി ശ്രീകുമാർ (47) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 3.30 ഓടെയാണ് അപകടം സംഭവിച്ചത്.

കോയമ്പത്തൂരിൽ നിന്നും ഉല്ലാസത്തിനായി കാപ്പിൽ ബീച്ചിലെത്തിയ അഞ്ച്‌ പേർ അടങ്ങുന്ന സുഹൃത്തുക്കൾക്ക് ഒപ്പം ഉണ്ടായിരുന്ന ശ്രീകുമാർ കടലും കായലും ഒന്നായി ചേരുന്ന പൊഴിമുഖത്ത് നിലതെറ്റി വീണു. ശക്തമായ തിരയിലും അടിയൊഴുക്കിലും പെട്ട് പൊടുന്നനെ കടലിൽ മുങ്ങി താഴുകയായിരുന്നു.

പിന്നലെ വർക്കല ഫയർഫോഴും അയിരൂർ പോലീസും സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും ശ്രീകുമാറിനെ കണ്ടെത്താൻ സാധിച്ചില്ല. ഒടുവിൽ ഇന്ന് രാവിലെ പരവൂർ വടക്കുംഭാഗം കടൽത്തീരത്ത് മൃതദേഹം കണ്ടെത്തുകയും ചെയ്തു. സംഭവസ്ഥലത്ത് പരവൂർ പോലീസെത്തി തുടർനടപടികൾ സ്വീകരിച്ചു. പടക്സ് ശ്രീകുമാർ എന്ന പേരിൽ കേരള കൗമുദി, പരവൂർ ന്യൂസ്, എ.സി.വി ന്യൂസ് തുടങ്ങിയ മാധ്യമങ്ങിലായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

Tags:    

Similar News