കണ്ടെയ്‌നർ ലോറിയിൽ നിന്നും മാർബിൾ ഇറക്കുന്നതിനിടെ അപകടം; രണ്ട് തൊഴിലാളികൾക്ക് ഗുരുതര പരിക്ക്; സംഭവം കണ്ണൂരിൽ

Update: 2025-07-28 09:14 GMT

ഇരിട്ടി: കണ്ണൂർ ഇരിട്ടിയിൽ കണ്ടെയ്‌നർ ലോറിയിൽ നിന്നും മാർബിൾ ഇറക്കുന്നതിനിടെ അപകടം. രണ്ട് തൊഴിലാളികൾക്ക് ഗുരുതര പരിക്ക്. ഇരിട്ടി പുന്നാട് വെച്ച് രാവിലെ 10 മണിയോടെയാണ് സംഭവം. കണ്ടെയ്‌നറില്‍ നിന്നും മിനി ലോറിയിലേക്ക് മാര്‍ബിള്‍ മാറ്റി കയറ്റുന്നതിനിടയിലാണ് അപകടമുണ്ടായത്.

മാര്‍ബിള്‍ പാളികള്‍ക്കുള്ളില്‍ കുടുങ്ങിപ്പോയ തൊഴിലാളികളെ കൂടെയുണ്ടായിരുന്നവരും നാട്ടുകാരും ചേര്‍ന്ന് പുറത്തെടുത്തു. പരിക്കേറ്റ പുന്നാട് ടൗണിലെ തൊഴിലാളികളായ ബിനു, ശശി എന്നിവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടി പൊലീസും രണ്ട് ഫയർ ഫോഴ്സ് യൂണിറ്റും സംഭവ സ്ഥലത്തെത്തി തുടർനടപടി സ്വീകരിച്ചു.

Tags:    

Similar News