ടി​പ്പ​റി​നും കാ​റി​നു​മി​ട​യി​ൽ​പ്പെ​ട്ട് ഗൃഹനാഥന് ദാരുണാന്ത്യം; അപകടം പ്ര​ഭാ​ത സ​വാ​രി​ക്കിറങ്ങിയപ്പോൾ; സംഭവം കൊല്ലത്ത്

Update: 2024-12-31 10:00 GMT

കൊ​ല്ലം: രാവിലെ പ്ര​ഭാ​ത സ​വാ​രി​ക്കി​റ​ങ്ങി​യ ഗൃ​ഹ​നാ​ഥ​ൻ ടി​പ്പ​റി​നും കാ​റി​നും ഇ​ട​യി​ൽ​പ്പെ​ട്ട് മ​രി​ച്ചതായി വിവരങ്ങൾ. ശാ​സ്താം​കോ​ട്ട ആ​ഞ്ഞി​ലി മൂ​ടി​നു​സ​മീ​പം ഇ​ന്നു രാ​വി​ലെ ആ​റി​നാ​ണ് വാ​ഹ​നാ​പ​ക​ടം ഉ​ണ്ടാ​യ​ത്. ശാ​സ്താം​കോ​ട്ട രാ​ജ​ഗി​രി സ്വ​ദേ​ശി​യും താ​ലൂ​ക്ക് ഓ​ഫീ​സി​ലെ റി​ട്ട. ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യ സ്റ്റീ​ഫ​നാ​ണ് (70) മ​രി​ച്ച​ത്.

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ശാ​സ്താം​കോ​ട്ട ഭാ​ഗ​ത്തു​നി​ന്നും വ​രി​ക​യാ​യി​രു​ന്ന കാ​ർ നി​യ​ന്ത്ര​ണം വി​ട്ടു റോ​ഡി​ന്‍റെ വ​ശ​ത്ത് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ടി​പ്പ​റി​ൽ വന്ന് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ടി​പ്പ​റി​നും കാ​റി​നും ഇ​ട​യി​ൽ പെ​ട്ടാ​ണ് ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ച​ത്. ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ദ്ദേ​ഹ​ത്തെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീ​വ​ൻ ര​ക്ഷി​ക്കാൻ സാധിച്ചില്ല.

Tags:    

Similar News