രാത്രി പതിനൊന്നരയോടെ കാറിൽ ഘടിപ്പിച്ചിരുന്ന ക്യാമറയിൽ പതിഞ്ഞത് നടുക്കുന്ന ദൃശ്യങ്ങൾ; റോഡിലേക്ക് തെറിച്ചു വീണ രണ്ടു യുവാക്കൾ ലോറിയിടിച്ച് മരിച്ചു; സംഭവം ബാലുശ്ശേരിയിൽ

Update: 2025-08-08 09:37 GMT

കോഴിക്കോട്: ലോറിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾ മരിച്ചു. കോഴിക്കോട് ബാലുശ്ശേരിയിലാണ് സംഭവം നടന്നത്. തുരുത്തിയാട് സ്വദേശികളായ സജിൻലാൽ, ബിജീഷ് എന്നിവരാണ് മരിച്ചത്. അപകടത്തിൽ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. തൊട്ടുപിന്നാലെ വന്ന വാഹനത്തിൽ ഘടിപ്പിച്ചിരുന്ന ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് അപകടം ഉണ്ടായത്.

ടിപ്പർ ലോറിക്ക് പിന്നിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ബൈക്ക് യാത്രക്കാർ റോഡിൽ വീണു കിടക്കുന്നതും അവരുടെ മുകളിലൂടെ ടിപ്പർ‌ ലോറി കയറിയിറങ്ങുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.

വീണുകിടക്കുന്ന ബൈക്ക് യാത്രക്കാരുടെ സമീപത്ത് നിന്ന് മറ്റൊരു ബൈക്കും മറിഞ്ഞുകിടക്കുന്നതും ഒരാൾ എഴുന്നേറ്റ് നിൽക്കുന്നതും ദൃശ്യങ്ങളിൽ ഉണ്ട്. അതേ സമയം എങ്ങനെയാണ് അപകടമുണ്ടായതെന്ന കാര്യത്തിൽ വ്യക്തത വരേണ്ടതുണ്ട്. ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചിരുന്നോ, അതോ റോഡിലെ കുഴിയാണോ എന്ന കാര്യത്തിലെല്ലാം വ്യക്തത വരേണ്ടതുണ്ട്. സ്ഥലത്ത് പോലീസെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Tags:    

Similar News