സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; 12 പേർക്ക് പരിക്ക്; സംഭവം കോഴിക്കോട്

Update: 2025-09-27 13:15 GMT

കോഴിക്കോട്: എലത്തൂർ കോരപ്പുഴ പാലത്തിന് സമീപം സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ 12 പേർക്ക് പരിക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. കോഴിക്കോട്ടേക്ക് വരികയായിരുന്ന സ്വകാര്യ ബസ്, എതിർദിശയിൽ നിന്ന് വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. 

Tags:    

Similar News