മാഹി ബൈപ്പാസിൽ ടോൾ ബൂത്തിനടുത്ത് നിർത്തിയിട്ട കാറിലേക്ക് ലോറി ഇടിച്ചു കയറി; ഒഴിവായത് വൻ അപകടം
By : സ്വന്തം ലേഖകൻ
Update: 2025-08-29 10:27 GMT
തലശ്ശേരി: മാഹി ബൈപ്പാസിൽ കൊളശ്ശേരി ടോൾ ബൂത്തിനടുത്ത് നിർത്തിയിട്ടിരുന്ന കാറിൽ ലോറിയിടിച്ച് അപകടം. ഇന്ന് പുലർച്ചയോടെയാണ് സംഭവം. മംഗലാപുരത്തുനിന്ന് ഉള്ളിയുമായി കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ലോറി, നിർത്തിയിട്ടിരുന്ന മാരുതി ബലേനോ കാറിന് പിന്നിൽ വന്നിടിച്ച് ഡിവൈഡറിലേക്ക് പാഞ്ഞുകയറുകയായിരുന്നു. അപകടത്തിൽ കാർ പൂർണ്ണമായും തകർന്നു. അപകടസമയത്ത് കാറിനുള്ളിൽ ആരും ഉണ്ടായിരുന്നില്ല. അതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.