മീനങ്ങാടി ദേശീയപാതയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടം: ഒരാൾ കൂടി മരിച്ചു; രണ്ടുപേർ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ

Update: 2025-09-06 10:45 GMT

വയനാട്: മീനങ്ങാടി ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ മരണം രണ്ടായി. അപകടത്തിൽ ഗുരുതരാവസ്ഥയിലുള്ള രണ്ടുപേർ ചികിത്സയിലാണ്. വെള്ളിയാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. ഏച്ചോം കൈപ്പാട്ടുകുന്ന് കിഴക്കെ പുരയ്ക്കൽ അഭിജിത്ത് (20) ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം പന്നിമുണ്ട തച്ചമ്പത്ത് ശിവരാഗ് (20) അപകടത്തെത്തുടർന്ന് മരണപ്പെട്ടിരുന്നു. വെള്ളിയാഴ്ച വൈകീട്ട് ഏഴു മണിയോടെ കൃഷ്ണഗിരിക്ക് സമീപത്താണ് ബൈക്കും സ്കൂട്ടറും കാറും കൂട്ടിയിടിച്ച് അപകടമുണ്ടായത്. അപകടത്തിൽ ഗുരുതര പരിക്കേറ്റ ഏച്ചോം സ്വദേശി അലൻ, മൈലമ്പാടി സ്വദേശി ബിജു എന്നിവർ നിലവിൽ ചികിത്സയിലാണ്. 

Tags:    

Similar News