നിയന്ത്രണം തെറ്റിയെത്തിയ കാർ രണ്ട് കാറുകളിലിടിച്ച ശേഷം ഷോപ്പിലേക്ക് പാഞ്ഞുകയറി; ആർക്കും പരിക്കില്ല; ഒഴിവായത് വൻ അപകടം; സംഭവം പാലക്കാട്

Update: 2025-01-07 07:45 GMT

പാലക്കാട്: നിയന്ത്രണം തെറ്റിയെത്തിയ കാർ കടയിലേക്ക് പാഞ്ഞു കയറി അപകടം. ശ്രീകൃഷ്ണപുരത്താണ് സംഭവം നടന്നത്. സമീപത്ത് നിർത്തിയിട്ട രണ്ടു കാറുകളിലിടിച്ചാണ് കാർ കടയിലേക്ക് പാഞ്ഞ് കയറിയത്.

അപകടത്തിൽ ആർക്കും പരിക്കില്ല. ശ്രീകൃഷ്ണപുരത്ത് ഫെഡറൽ ബാങ്കിന് സമീപമാണ് അപകടം നടന്നത്. ബാങ്കിന് സമീപം പ്രവർത്തിക്കുന്ന ഗോൾഡ് കവറിംഗ് സ്ഥാപനത്തിലേക്കാണ് കാർ ഇടിച്ചു കയറിയത്. ഇവിടെ നിർത്തിയിട്ട രണ്ട് കാറുകളിലിടിച്ചാണ് വാഹനം പാഞ്ഞു വന്നത്. 

കാർ ഓടിച്ച കോട്ടപ്പുറം കരിമ്പന വരമ്പ് സ്വദേശി അപകടത്തിൽ പരിക്കേൽക്കാതെ രക്ഷപെടുകയും ചെയ്തു. സ്ഥലത്ത് പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.

Tags:    

Similar News