ഓട്ടോറിക്ഷയും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ച് അപകടം; വയോധികന് ദാരുണാന്ത്യം; ഭാര്യക്ക് പരിക്കേറ്റു; ആശുപത്രിയിൽ പ്രവേശിപ്പിച്ചു; സംഭവം പാലക്കാട്
By : സ്വന്തം ലേഖകൻ
Update: 2024-12-30 08:49 GMT
പാലക്കാട്: ഓട്ടോറിക്ഷയും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വയോധികന് ദാരുണാന്ത്യം. പാലക്കാട് ഒറ്റപ്പാലത്താണ് അപകടം നടന്നത്. ഒറ്റപ്പാലം ലക്കിടിയിൽ ഇന്ന് രാവിലെയാണ് അപകടം നടന്നത്. സ്കൂട്ടര്‍ യാത്രക്കാരനായ പാമ്പാടി സ്വദേശി രാമനാണ് അപകടത്തിൽ മരിച്ചത്.
രാമന്‍റെ ഭാര്യ സരോജിനിയ്ക്കും അപകടത്തിൽ പരിക്ക് പറ്റി. സരോജിനിയെ ഒറ്റപ്പാലം കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാമനും ഭാര്യ സരോജിനിയും സ്കൂട്ടറിൽ പോകുന്നതിനിടെയാണ് അപകടം നടന്നത്. സ്ഥലത്ത് പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു. നാട്ടുകാർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.