അമിത വേഗതയിലെത്തിയ ടിപ്പർ ബൈക്കിനെ ഓവർടേക്ക് ചെയ്യുന്നതിനിടെ അപകടം; റോഡിൽ തട്ടിയിട്ടു; പിന്നാലെ ടയറിനടിയിൽപ്പെട്ട് ഒരാൾക്ക് ദാരുണാന്ത്യം; സംഭവം തിരുവനന്തപുരത്ത്

Update: 2024-12-24 11:21 GMT

തിരുവനന്തപുരം: തിരുവനന്തപുരം പാറശാലയിൽ നടന്ന വാഹനാപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. പാറശാല സ്കൂളിന് മുൻപിൽ വെച്ചാണ് ബൈക്ക് യാത്രക്കാരന്‍ ടിപ്പർ ലോറി ഇടിച്ച് മരിച്ചത്.

ലോറിയുടെ അമിത വേഗതയാണ് അപകടത്തിന് കാരണമായതെന്നാണ് വിവരങ്ങൾ ലഭിക്കുന്നത്. ഞെട്ടിപ്പിക്കുന്ന അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.

അസംബ്ലീസ് ഓഫ് ഗോഡ് പാസ്റ്റര്‍ വിജയനാണ് മരിച്ചത്. അമിത വേഗതയിൽ എത്തിയ ടിപ്പർ ലോറി, ബൈക്കിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടയിൽ ബൈക്ക് യാത്രക്കാരനെ തട്ടിയിടുകയായിരുന്നു.

നിലത്തു വീണ വിജയന്റെ ശരീരത്തിലൂടെ ലോറിയുടെ പിൻ ചക്രം കയറിയിറങ്ങി. അപകടത്തിൽപ്പെട്ട വിജയൻ സ്ഥലത്തു വെച്ചു തന്നെ തൽക്ഷണം മരിക്കുകയും ചെയ്തു. സ്ഥലത്ത് പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.

Tags:    

Similar News