വടകരയിൽ സ്വകാര്യ ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് അപകടം; 16 പേർക്ക് പരിക്ക്

Update: 2025-08-26 12:53 GMT

വടകര: കോഴിക്കോട് വടകരയിൽ ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ പതിനാറോളം പേർക്ക് പരിക്കേറ്റു. സ്വകാര്യ ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോഴിക്കോട്ടുനിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. എതിരെ വന്ന കണ്ടെയ്‌നർ ലോറിയുമായി ബസ് കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം ഏറെനേരം തടസ്സപ്പെട്ടു.

Tags:    

Similar News