നിയന്ത്രണം തെറ്റിയെത്തിയ സ്വകാര്യബസ് ടെർമിനലിലേക്ക് ഇടിച്ചുകയറി അപകടം; കസേരയിലിരുന്നവർ ജീവനും കൊണ്ടോടി; മൂന്നുപേർക്ക് പരിക്ക്; സംഭവം കട്ടപ്പനയിൽ
By : സ്വന്തം ലേഖകൻ
Update: 2025-08-10 14:23 GMT
ഇടുക്കി: പുതിയ സ്റ്റാൻഡിലെ ടെര്‍മിനലില്‍ ബസ് കാത്തിരുന്നവരുടെമേൽ നിയന്ത്രണം തെറ്റിയെത്തിയ സ്വകാര്യ ബസ് ഇടിച്ചു കയറി അപകടം. കട്ടപ്പനയിൽ ഞായറാഴ്ച വൈകിട്ട് 5:30 തോടെയായിരുന്നു അപകടം നടന്നത്. കസേരയിൽ ബസ് കാത്തിരുന്ന ആളുകളുടെ ഇടയിലേക്കാണ് ബസ് ഇടിച്ചു കയറിയത്. മൂന്ന് പേര്‍ ബസ്സിനിടയിൽപ്പെട്ടു. സമീപത്തുണ്ടായിരുന്ന പോലീസെത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
മുമ്പും സമാനരീതിയിൽ കട്ടപ്പന പുതിയ ബസ്റ്റാൻഡിൽ ടെർമിനലിലേക്ക് ബസ് ഇടിച്ചുകയറിയ സംഭവമുണ്ടായിരുന്നു. അന്ന് യുവാവിന്റെ കഴുത്തിനൊപ്പം ബസ് ഇടിച്ചുകയറിയെങ്കിലും ബസിന്റെ പ്ലാസ്റ്റിക് ബമ്പര്‍ രക്ഷയായി. ഇരുമ്പുപോലെ കാഠിന്യമേറിയ വസ്തു അല്ലാത്തതിനാല്‍ ഇടിയുടെ ആഘാതം കുറഞ്ഞു.