പെട്രോൾ പമ്പിലേക്ക് തിരിഞ്ഞ കാർ; നിമിഷനേരം കൊണ്ട് കുതിച്ചെത്തിയ ആംബുലൻസ് ഇടിച്ചുകയറി അപകടം; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; സംഭവം കോട്ടയത്ത്

Update: 2025-08-20 13:51 GMT

കോട്ടയം: പാലാ തൊടുപുഴ റോഡിൽ മാനത്തൂരിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം. പ്രധാന റോഡിൽനിന്ന് പെട്രോൾ പമ്പിലേക്ക് തിരിഞ്ഞ കാറിന്റെ പിന്നിൽ ആംബുലൻസ് ഇടിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

അടിമാലിയിൽനിന്ന് രോഗിയുമായി കോട്ടയത്തേക്ക് പോകുകയായിരുന്ന ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ കാർ പെട്രോൾ പമ്പിലേക്ക് പാഞ്ഞുകയറിയെങ്കിലും വലിയ അപകടം ഒഴിവായി.

കാർ യാത്രക്കാരനായ കടനാട് സ്വദേശി സെബാസ്റ്റ്യൻ മാത്യുവിനെ (46) ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആംബുലൻസിലുണ്ടായിരുന്ന രോഗിയെ മറ്റൊരു ആംബുലൻസ് എത്തിച്ച് ഉടൻതന്നെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. 

Tags:    

Similar News