നായ കുറുകെ ചാടിയതും അപകടം; റോഡിലേക്ക് തെറിച്ചു വീണ ബൈക്ക് യാത്രക്കാരനെ ജീപ്പിടിച്ചു; ഗുരുതര പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Update: 2025-08-31 15:24 GMT

തൃശൂർ: തൃശൂരിൽ ദേശീയപാതയിലൂടെ സഞ്ചരിക്കുകയായിരുന്ന യുവാവിന് ഓടുന്ന ജീപ്പിടിച്ച് ഗുരുതര പരിക്ക്. നടത്തറയിൽ ദേശീയപാതയിൽ വെച്ച് തെരുവുനായ കുറുകെ ചാടിയതിനെ തുടർന്നാണ് അപകടമുണ്ടായത്. പാലക്കാട് കോട്ടായി സ്വദേശി ഹരി (25) ആണ് കാൽമുട്ടിന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത്.

ദേശീയപാതയിലൂടെ ബൈക്ക് ഓടിച്ചു വരികയായിരുന്ന ഹരിയുടെ ബൈക്കിന് മുന്നിലേക്ക് പെട്ടെന്ന് ഒരു നായ ഓടി വരികയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് യുവാവ് റോഡിലേക്ക് തെറിച്ചു വീണു. ഇതിനിടെ, പിന്നാലെയെത്തിയ ജീപ്പ് റോഡിൽ വീണുകിടന്ന യുവാവിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ യുവാവിന്റെ ഇടതുകാലിന് സാരമായി പരിക്കേറ്റു. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Tags:    

Similar News