കന്യാകുമാരിയിൽ നിന്ന് മീൻ കയറ്റി പോകവേ അപകടം; ക്രെയിനിലേക്ക് ലോറി ഇടിച്ചുകയറി ഡ്രൈവർക്ക് പരിക്ക്; സംഭവം ഇടപ്പള്ളി ദേശീയ പാതയിൽ

Update: 2025-11-09 03:43 GMT

കൊച്ചി: അരൂർ-ഇടപ്പള്ളി ദേശീയ പാതയിൽ കണ്ണാടിക്കാട് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ ക്രെയിൻ ഡ്രൈവർക്ക് പരിക്കേറ്റു. മീൻ കയറ്റിവന്ന തമിഴ്നാട് രജിസ്ട്രേഷൻ ലോറിയാണ് വഴിവിളക്കുകൾ നന്നാക്കാൻ ഉപയോഗിച്ചിരുന്ന ക്രെയിനിലേക്ക് ഇടിച്ചു കയറിയത്. പുലർച്ചെ അഞ്ചു മണിയോടെയാണ് സംഭവം നടന്നത്.

കന്യാകുമാരിയിൽ നിന്ന് മംഗളൂരുവിലേക്ക് മീൻ കയറ്റിവരികയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. കണ്ണാടിക്കാട് ഭാഗത്ത്, ദേശീയപാതയിലെ പാലത്തിന് സമീപം വഴിവിളക്കുകൾ നന്നാക്കുന്ന ജോലികൾ ക്രെയിൻ ഉപയോഗിച്ച് നടത്തിവരുന്നതിനിടെയാണ് ലോറി നിയന്ത്രണം വിട്ട് ക്രെയിനിലേക്ക് ഇടിച്ചുകയറിയത്. അപകടത്തിൽ ക്രെയിൻ കാബിനിലിരുന്ന ഡ്രൈവർക്ക് പരിക്കേൽക്കുകയും തുടർന്ന് ഇദ്ദേഹത്തെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

അപകടത്തെത്തുടർന്ന് ഈ ഭാഗത്ത് ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. തകരാറിലായ ബ്രേക്ക് കാരണമാണ് അപകടമുണ്ടായതെന്ന് ലോറി ഡ്രൈവർ വിശദീകരിച്ചു. 

Tags:    

Similar News