മുണ്ടക്കയത്ത് തൊഴിലുറപ്പ് ജോലിക്കിടെ മിന്നലേറ്റ് 7 സ്ത്രീകള്‍ക്ക് പരുക്കേറ്റു; സംഭവം ടൗണിന് സമീപം കിച്ചന്‍പാറയില്‍

മുണ്ടക്കയത്ത് തൊഴിലുറപ്പ് ജോലിക്കിടെ മിന്നലേറ്റ് 7 സ്ത്രീകള്‍ക്ക് പരുക്കേറ്റു

Update: 2025-04-05 13:25 GMT

മുണ്ടക്കയം: തൊഴിലുറപ്പ് ജോലിക്കിടെ മിന്നലേറ്റ് 7 സ്ത്രീകള്‍ക്ക് പരുക്കേറ്റു. മുണ്ടക്കയം ടൗണിനു സമീപം കിച്ചന്‍ പാറയിലാണ് സംഭവം. പുതുപ്പറമ്പില്‍ ഷീന നജ്‌മോന്‍, മാമ്പറമ്പില്‍ അനിതമ്മ വിജയന്‍, ആഞ്ഞിലിമൂട്ടില്‍ സുബി മനു, ആഞ്ഞിലിമൂട്ടില്‍ ജോസിനി മാത്യു, ആഞ്ഞിലിമൂട്ടില്‍ സിയാന ഷൈജു, പുത്തന്‍ പുരയ്ക്കല്‍ ശോഭ റോയ്, ഇടമ്പാടത്ത് അന്നമ്മ ആന്റണി എന്നിവര്‍ക്കാണ് പരുക്കേറ്റത്.

32 പേരാണ് ഇവിടെ തൊഴിലുറപ്പ് ജോലിയില്‍ ഏര്‍പ്പെട്ടിരുന്നത്. മിന്നലേറ്റ് ഏഴു പേര്‍ നിലത്ത് വീഴുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ ചേര്‍ന്ന് ഇവരെ ആശുപത്രിയില്‍ എത്തിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല.


Tags:    

Similar News