കോന്നി ഇളകൊള്ളൂരില്‍ വീടിന് തീപിടിച്ച് യുവാവിന് ദാരുണാന്ത്യം; കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം; തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല
വീടിന് തീപിടിച്ച് യുവാവിന് ദാരുണാന്ത്യം
Update: 2025-04-19 17:55 GMT
പത്തനംതിട്ട: കോന്നി ഇളകൊള്ളൂരില്‍ വീടിന് തീപിടിച്ച് യുവാവിന് ദാരുണാന്ത്യം. ഇളകൊള്ളൂര്‍ ലക്ഷം വീട് ഭാഗത്തെ വനജയുടെ വീടിനാണ് തീപിടിച്ചത്. വനജയുടെ മകന്‍ മനോജ് ആണ് മരിച്ചത്.
അപകട സമയത്ത് മനോജും മാതാപിതാക്കളുമാണ് വീട്ടിലുണ്ടായിരുന്നത്. ആര്‍ക്കും പരിക്കില്ല എന്നാണ് ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ ആദ്യം പറഞ്ഞിരുന്നത്. പിന്നീട് നടത്തിയ പരിശോധനയിലാണ് വീട്ടില്‍ കത്തിക്കരിഞ്ഞ നിലയില്‍ മനോജിന്റെ മൃതദേഹം കണ്ടെത്തിയത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.